---
title: "നൊച്ചാട് പഞ്ചായത്ത് എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ "
english_title: "Nochad Panchayath LDF Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/193766/nochad-panchayath-ldf-convention"
published_at: "2024-03-23T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fe6a4e4b294_1_valsan.jpg"
keywords: []
---

# നൊച്ചാട് പഞ്ചായത്ത് എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ 

> **Lead Summary:** **പേരാമ്പ്ര:** നൊച്ചാട് പഞ്ചായത്ത് എല്‍ഡിഎഫ് നൂറ്റി അറുപത്തി ഒന്ന് ബൂത്ത്തല കണ്‍വെന്‍ഷന്‍ നടന്നു.

## Article Content

**പേരാമ്പ്ര:** നൊച്ചാട് പഞ്ചായത്ത് എല്‍ഡിഎഫ് നൂറ്റി അറുപത്തി ഒന്ന് ബൂത്ത്തല കണ്‍വെന്‍ഷന്‍ നടന്നു.

ആര്‍ജെഡി നേതാവ് വല്‍സന്‍ എടക്കോടന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സുധീഷ് തിരുവോത്ത് അധ്യക്ഷത വഹിച്ചു.

കെ.ടി. ബാലകൃഷ്ണന്‍, പി.കെ. അജീഷ്, ഇ.ടി. സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുന്നത്ത് മോഹനന്‍ ചെയര്‍മാനും പി.എം. മനോജ് കണ്‍വീനറുമായി നൂറ്റൊന്നംഗ സംഘാടക സമിതി രൂപീകരിച്ചു.

സംഘാടക സമിതി ഓഫീസ് സിപിഐ നേതാവ് ആര്‍. ശശി ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/193766/nochad-panchayath-ldf-convention)