---
title: "കൊവിഡ് മഹാമാരി കാലത്ത് സ്തുത്യര്‍ഹ സേവനമനുഷ്ഠിച്ച കായണ്ണ പിഎച്ച്‌സി നഴ്‌സ് ലൂസി തോമസിന് മുസ്ലിം ലീഗിന്റെ ആദരവ്"
english_title: "Muslim League pays tribute to Kayanna PHC Nurse Lucy Thomas"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19396/muslim-league-pays-tribute-to-kayanna-phc-nurse-lucy-thomas"
published_at: "2022-01-06T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d671be5569a_006 ETI CLG.jpg"
keywords: []
---

# കൊവിഡ് മഹാമാരി കാലത്ത് സ്തുത്യര്‍ഹ സേവനമനുഷ്ഠിച്ച കായണ്ണ പിഎച്ച്‌സി നഴ്‌സ് ലൂസി തോമസിന് മുസ്ലിം ലീഗിന്റെ ആദരവ്

> **Lead Summary:** ** പേരാമ്പ്ര:** കായണ്ണ പിഎച്ച്‌സിയിലെ നേഴ്‌സ് ലൂസി തോമസിനെ കായണ്ണ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. കൊവിഡ് മഹാമാരി കാലത്ത് ആരോഗ്യമേഖലയില്‍ സ്തുത്യര്‍ഹ സേവനം നടത്തിയതിനാണ് ആദരവേകിയത്.

## Article Content

** പേരാമ്പ്ര:** കായണ്ണ പിഎച്ച്‌സിയിലെ നേഴ്‌സ് ലൂസി തോമസിനെ കായണ്ണ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. കൊവിഡ് മഹാമാരി കാലത്ത് ആരോഗ്യമേഖലയില്‍ സ്തുത്യര്‍ഹ സേവനം നടത്തിയതിനാണ് ആദരവേകിയത്.

സംഗമം മഹാരാഷ്ട്ര മുസ്‌ലിം ലീഗ് ട്രഷറര്‍ സി.എച്ച്. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. പി.കെ അബ്ദുള്‍ സലാം അധ്യക്ഷനായി.

ഡോ. അമീര്‍ അലി, എന്‍.വി.എ റഹ്മാന്‍, സി.കെ അസീസ്, പി.സി അബൂബക്കര്‍, മുബീര്‍ കായണ്ണ, ഇ.ടി അസീസ്, കുഞ്ഞമ്മദ് കായണ്ണ, റിയാസ് കായണ്ണ, മുഹമ്മദ് സലീല്‍, കെ.ടി സുഹൈല്‍, സി.കെ സുലൈഖ, നസീമ ഇസ്മയില്‍, നഷീദ റഹീം സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19396/muslim-league-pays-tribute-to-kayanna-phc-nurse-lucy-thomas)