---
title: "#kkrema| കെ.കെ ശൈലജയെ ഡല്‍ഹിയിലേക്ക് നാടുകടത്താന്‍ മന്ത്രി റിയാസ് പാടുപെടുന്നു: കെ.കെ രമ"
english_title: "Minister Riaz struggling to deport KK Shailaja to Delhi: KK Rama"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/194021/minister-riaz-struggling-to-deport-kk-shailaja-to-delhi-kk-rama"
published_at: "2024-03-24T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ffee412e532_0000_ATTACH__REMA.jpg"
keywords: []
---

# #kkrema| കെ.കെ ശൈലജയെ ഡല്‍ഹിയിലേക്ക് നാടുകടത്താന്‍ മന്ത്രി റിയാസ് പാടുപെടുന്നു: കെ.കെ രമ

> **Lead Summary:** ** പേരാമ്പ്ര:** കെ.കെ ശൈലജയെ ഡല്‍ഹിയിലേക്ക് നാടുകടത്താന്‍ ശ്രമിക്കുന്ന മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ഉള്ളിലിരിപ്പ് വ്യക്തമാണെന്ന് കെ.കെ രമ എംഎല്‍എ. പേരാമ്പ്ര നിയോജകമണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

## Article Content

** പേരാമ്പ്ര:** കെ.കെ ശൈലജയെ ഡല്‍ഹിയിലേക്ക് നാടുകടത്താന്‍ ശ്രമിക്കുന്ന മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ഉള്ളിലിരിപ്പ് വ്യക്തമാണെന്ന് കെ.കെ രമ എംഎല്‍എ. പേരാമ്പ്ര നിയോജകമണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

റിയാസിന്റെ ആഗ്രഹം നടക്കാന്‍ പോകുന്നില്ല. ശൈലജ മട്ടന്നൂര്‍ എംഎല്‍എയായി തുടരുമെന്നും രമ പറഞ്ഞു. അക്രമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താവും വടകരയിലേത്. ഷാഫി പറമ്പില്‍ വന്‍ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും രമ കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ആര്‍.കെ മുനീര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍, കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്, ഇ. അശോകന്‍, രാജീവ് തോമസ്, കെ.എം സുരേഷ് ബാബു, കെ.എ ജോസുകുട്ടി,

രാജന്‍ മരുതേരി, ടി.കെ.എ ലത്തീഫ്, കെ.കെ വിനോദന്‍, പി.കെ രാഗേഷ്, ഇ.വി രാമചന്ദ്രന്‍, രാജന്‍ വര്‍ക്കി, കല്ലൂര്‍ മുഹമ്മദലി, എസ്.കെ അസൈനാര്‍, ടി.പി ചന്ദ്രന്‍, മനോജ് എടാണി, വി.ടി സൂരജ്, അര്‍ജുന്‍ കറ്റയാട്ട്, പുതുക്കുടി അബ്ദുറഹ്‌മാന്‍, മൂസ കോത്തമ്പ്ര,

സായൂജ് അമ്പലക്കണ്ടി, പി.സി മുഹമ്മദ് സിറാജ്, ശിഹാബ് കന്നാട്ടി, പി.എം പ്രകാശന്‍, മോഹന്‍ദാസ് ഓണിയില്‍, ബാബു തത്തക്കാടന്‍, വി.വി ദിനേശന്‍, പി.ടി അഷ്‌റഫ്, ടി.പി മുഹമ്മദ്, ഇ.ടി സത്യന്‍, കെ.സി രവീന്ദ്രന്‍, കെ.പി റസാഖ്, വി. ആലീസ് മാത്യു, റഫീഖ് കല്ലോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/194021/minister-riaz-struggling-to-deport-kk-shailaja-to-delhi-kk-rama)