---
title: "പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് വ്യാപാര സ്ഥാപനത്തില്‍ അഗ്‌നിബാധ "
english_title: "A fire broke out in a commercial establishment near Perampra Market"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/194072/a-fire-broke-out-in-a-commercial-establishment-near-perampra-market"
published_at: "2024-03-24T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660034a127bb7_ATTACH_NEWS.jpg"
keywords: []
---

# പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് വ്യാപാര സ്ഥാപനത്തില്‍ അഗ്‌നിബാധ 

> **Lead Summary:** പേരാമ്പ്ര : മാര്‍ക്കറ്റ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ ട്രേഡിംഗ് കമ്പനിയുടെ വ്യാപാര സ്ഥാപനത്തില്‍ അഗ്‌നിബാധ. സ്ഥാപനത്തിലെ കമ്പ്യൂട്ടറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം തീപിടുത്തത്തിന് കാരണമായതെന്നാണ് അനുമാനം. കമ്പ്യൂട്ടര്‍ കത്തി നശിച്ച നിലയിലാണ്.

## Article Content

പേരാമ്പ്ര : മാര്‍ക്കറ്റ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ ട്രേഡിംഗ് കമ്പനിയുടെ വ്യാപാര സ്ഥാപനത്തില്‍ അഗ്‌നിബാധ. സ്ഥാപനത്തിലെ കമ്പ്യൂട്ടറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം തീപിടുത്തത്തിന് കാരണമായതെന്നാണ് അനുമാനം. കമ്പ്യൂട്ടര്‍ കത്തി നശിച്ച നിലയിലാണ്.

വൈകിട്ട് നാലരയോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. സ്ഥാപനത്തിന്റെ ഉടമ കണ്ണൂര്‍ ജില്ലക്കാരാണ്. ശനിയാഴ്ച കട പൂട്ടി പോയാല്‍ പിന്നീട് തിങ്കളാഴ്ചയേ സ്ഥാപനം തുറക്കാറുള്ളൂ. ഇന്ന് ഞായറാഴ്യായതിനാല്‍ പരിസരത്തെ കടകളും തുറക്കാറില്ല. ഈ ഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട് ഫയര്‍ഫോഴ്‌സില്‍ അറിയിക്കുകയായിരുന്നു.

ഫയര്‍ യൂണിറ്റ് എത്തി തീ നിയന്ത്രണ വിധേയമാക്കി. തൊട്ടടുത്തുള്ള മുറിയുടെ പുട്ട് പൊളിച്ചുമാറ്റി ഷട്ടര്‍ തുറന്ന് ഈ മുറിലേക്ക് തീപടര്‍ന്നിട്ടില്ലെന്ന് ഉറപ്പ് വരുത്തി ശേഷം ഫയര്‍ യൂണിറ്റ് തിരിച്ചു പോയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/194072/a-fire-broke-out-in-a-commercial-establishment-near-perampra-market)