---
title: "രുചിയുടെ രാജാക്കന്‍മാരായ ഡീപാരീസ് ബേക്ക്‌സ് ആന്റ് റസ്റ്റോറന്റ് ഒന്നാം വര്‍ഷികാഘോഷ കൂപ്പണ്‍ നറുക്കെടുത്തു"
english_title: "Coupon Lottery held as part of the first anniversary celebrations of the Kings of Taste, DeParis Backyard & Restaurant"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19416/coupon-lottery-held-as-part-of-the-first-anniversary-celebrations-of-the-kings-of-taste-deparis-backyard-restaurant"
published_at: "2022-01-06T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d685426c810_006 ETI CLG.jpg"
keywords: []
---

# രുചിയുടെ രാജാക്കന്‍മാരായ ഡീപാരീസ് ബേക്ക്‌സ് ആന്റ് റസ്റ്റോറന്റ് ഒന്നാം വര്‍ഷികാഘോഷ കൂപ്പണ്‍ നറുക്കെടുത്തു

> **Lead Summary:** ** പേരാമ്പ്ര: **ചുരുങ്ങിയ കാലയളവില്‍ മലബാറിന്റെ മണ്ണില്‍ രുചിയില്‍ വിസ്മയം തീര്‍ത്ത ഡീപാരീസ് ബേക്‌സ് റെസ്‌റ്റോറന്റ് അതിന്റെ ഒന്നാമത്തെ വര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ കൂപ്പണ്‍ നറുക്കെടുത്തു.

## Article Content

** പേരാമ്പ്ര: **ചുരുങ്ങിയ കാലയളവില്‍ മലബാറിന്റെ മണ്ണില്‍ രുചിയില്‍ വിസ്മയം തീര്‍ത്ത ഡീപാരീസ് ബേക്‌സ് റെസ്‌റ്റോറന്റ് അതിന്റെ ഒന്നാമത്തെ വര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ കൂപ്പണ്‍ നറുക്കെടുത്തു.

ചാലിക്കര ഡീപാരീസ് ഫാക്ടറി പരിസരത്തു നടന്ന ചടങ്ങിലാണ് ഭാഗ്യശാലികളെ തിരഞ്ഞെടുത്തത്. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി നറുക്കെടുത്ത് ഒന്നാം സമ്മാനര്‍ഹയെ തിരഞ്ഞെടുത്തു.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മധു, ലിമ പാലയാട്ട് എന്നിവര്‍ ചേര്‍ന്നു രണ്ടും മൂന്നും സമ്മാനര്‍ഹമായവരെയും തീരഞ്ഞെടുത്തു.

ബേക്കറി- റസ് സ്റ്റോറന്റ് - കോഫീ ഷോപ്പ് എന്നിവയിലൂടെ വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകളുടെ സമ്പൂര്‍ണ്ണതയാണ് ഡീപാരീസ്.

രുചികരമായ കേക്ക്, അറേബ്യന്‍ സ്വീറ്റ്‌സ്, ഡ്രൈ ഫ്രൂട്ട്‌സ്, ലൈവ് കേക്ക്, ഫ്രഷ് ബേക്ക്‌സ്, എന്നിങ്ങനെ എല്ലാതരം വിഭവങ്ങളും ഡീ പാരീല്‍ ലഭ്യമാണ്.

രുചി വൈവിധ്യങ്ങളുടെ ശൃംഗലയായ ഡീപാരീസ് മലബാറിലെ വിവിധ പ്രദേശങ്ങളില്‍ വിജയഗാഥ തീര്‍ത്ത് മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്. ചടങ്ങില്‍ ഡീപാരീസ് മാനേജ്‌മെന്റ് ഭാരവാഹികളായ സിദ്ധീഖ്, നസീര്‍, ജിനീഷ്, റിയാസ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19416/coupon-lottery-held-as-part-of-the-first-anniversary-celebrations-of-the-kings-of-taste-deparis-backyard-restaurant)