---
title: "പ്രഫുല്‍ കൃഷ്ണന്‍ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ രണ്ടാം ഘട്ട പ്രചരണത്തിത്തിന് തുടക്കം കുറിച്ചു "
english_title: "Praful Krishnan started the second phase campaign in Perambra constituency"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/194212/praful-krishnan-started-the-second-phase-campaign-in-perambra-constituency"
published_at: "2024-03-25T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660114e2dcea9_1_preful.jpg"
keywords: []
---

# പ്രഫുല്‍ കൃഷ്ണന്‍ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ രണ്ടാം ഘട്ട പ്രചരണത്തിത്തിന് തുടക്കം കുറിച്ചു 

> **Lead Summary:** **പയ്യോളി:** കേരള ഗാന്ധി കെ കേളപ്പജിയ്ക്ക് പയ്യോളി അങ്ങാടിയിലെ വിട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തിയാണ് പ്രഫുല്‍ കൃഷ്ണന്റെ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ രണ്ടാം ഘട്ട പ്രചരണത്തിത്തിന് തുടക്കം കുറിച്ചത്.

## Article Content

**പയ്യോളി:** കേരള ഗാന്ധി കെ കേളപ്പജിയ്ക്ക് പയ്യോളി അങ്ങാടിയിലെ വിട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തിയാണ് പ്രഫുല്‍ കൃഷ്ണന്റെ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ രണ്ടാം ഘട്ട പ്രചരണത്തിത്തിന് തുടക്കം കുറിച്ചത്.

കുലുപ്പ സലഫി ബിഎഡ് കോളജ്, പാക്കനാര്‍പൂരം, കിഴരിയൂരിലെ സിവില്‍ സര്‍വ്വിസ് പരീക്ഷയില്‍ സെലക്ഷന്‍ നേടിയ എരയമ്മന്‍ കണ്ടി ശാരികയെ സ്ഥാനാര്‍ത്ഥി വിട്ടിലെത്തി അനുമോദിച്ചു.

നരക്കോട്, മേപ്പയൂര്‍, മുയിപ്പോത്ത്, ചെറുവണ്ണൂര്‍ ടൗണ്‍ സമ്പര്‍ക്കം, പേരാമ്പ്ര ഗവ: താലൂക്ക് ആശുപത്രിയില്‍ രോഗികളെയും കൂട്ടിരിപ്പ്കാരെയും കല്ലോട് ടൗണിലെ വോട്ടര്‍മാരയും നേരില്‍ കണ്ടു. കൂത്താളി കടിയങ്ങാട്, പന്തിരിക്കര, ചക്കിട്ടപാറ, പാലേരി എന്നിവിടങ്ങളിലെ ടൗണില്‍ കച്ചവടക്കാരെയും വോട്ടര്‍മാരെയും സ്ഥാനാര്‍ത്ഥി നേരില്‍ കണ്ടു വോട്ടഭ്യര്‍ത്ഥിച്ചു.

സ്ഥാനാര്‍ത്ഥിയോടൊപ്പം രാമദാസ് മണലേരി, നാഗത്ത് നാരായണന്‍, എം പ്രകാശന്‍, തറമല്‍ രാഗേഷ്, കെ പ്രദീപന്‍, ഡി.കെ മനു, ടി.എം ഹരിദാസ്, നവനിത് കൃഷ്ണന്‍, കെ അനുപ്, കെ പ്രസന്ന, കെ.ടി വിനോദ്, ബൈജു കോളറത്ത്, ബിജു പാക്കനാര്‍ പുരം, ശബരി കിഴരിയൂര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/194212/praful-krishnan-started-the-second-phase-campaign-in-perambra-constituency)