---
title: "കെ.എ വേണുഗോപാലന്റെ 'ബാബറി മസ്ജിദ് രാമക്ഷേത്രമായി മാറ്റിയതെങ്ങനെ?' പുസ്തക പ്രകാശനം "
english_title: "KA Venugopalan's 'How Babri Masjid was converted into Ram Temple?' Book launch"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/194252/ka-venugopalans-how-babri-masjid-was-converted-into-ram-temple-book-launch"
published_at: "2024-03-25T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66012dd413bbe_1_kts.jpg"
keywords: []
---

# കെ.എ വേണുഗോപാലന്റെ 'ബാബറി മസ്ജിദ് രാമക്ഷേത്രമായി മാറ്റിയതെങ്ങനെ?' പുസ്തക പ്രകാശനം 

> **Lead Summary:** **പേരാമ്പ്ര:** കെ.എ വേണുഗോപാലന്‍ എഴുതിയ 'ബാബറി മസ്ജിദ് രാമക്ഷേത്രമായി മാറ്റിയതെങ്ങനെ?' എന്ന പുസ്തകം പ്രകാശനം ചെയ്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ടി.പി രാമകൃഷണന്‍ എംഎല്‍എക്ക് നല്‍കി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര:** കെ.എ വേണുഗോപാലന്‍ എഴുതിയ 'ബാബറി മസ്ജിദ് രാമക്ഷേത്രമായി മാറ്റിയതെങ്ങനെ?' എന്ന പുസ്തകം പ്രകാശനം ചെയ്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ടി.പി രാമകൃഷണന്‍ എംഎല്‍എക്ക് നല്‍കി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.

വടകര കേളുഏട്ടന്‍, പി.പി ശങ്കരന്‍ ഹാളിലായിരുന്നു പ്രകാശനചടങ്ങ് നടന്നത്. ബാബറി മസ്ജിദ് രാമക്ഷേത്രമാക്കി മാറ്റിയതിന്റെ പിന്നാമ്പുറകഥകള്‍ അനാവരണം ചെയ്യുന്ന അന്വേഷണാത്മക രചനയാണ് പുസ്തക പ്രസാധകസംഘം പ്രസിദ്ധീകരിച്ച ഈ കൃതി.

കെ.കെ ശൈലജ, സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍, കെ.ടി കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/194252/ka-venugopalans-how-babri-masjid-was-converted-into-ram-temple-book-launch)