---
title: "പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ധര്‍ണ്ണയും മാര്‍ച്ചും സംഘടിപ്പിച്ചു"
english_title: "The UDF organized a dharna and a march demanding an inquiry into the corruption in the employment guarantee scheme in Perambra Grama Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19450/the-udf-organized-a-dharna-and-a-march-demanding-an-inquiry-into-the-corruption-in-the-employment-guarantee-scheme-in-perambra-grama-panchayat"
published_at: "2022-01-06T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d6a4f39ee27_kk.jpg"
keywords: []
---

# പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ധര്‍ണ്ണയും മാര്‍ച്ചും സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമ പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡിലെ തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണയും മാര്‍ച്ചും സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമ പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡിലെ തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണയും മാര്‍ച്ചും സംഘടിപ്പിച്ചു.

ഡിസിസി പ്രസിഡണ്ട് കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. അഴിമതി നടത്തിയ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു.

യുഡിഎഫ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ പുതുക്കുടി അബ്ദുറഹ്മാന്‍ അധ്യക്ഷനായി. കെ സി രവീന്ദ്രന്‍ സ്വാഗതം പറഞ്ഞ ധര്‍ണയില്‍ ഡിസിസി സെക്രട്ടറി രാജന്‍ മരുതേരി, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി. കുഞ്ഞമ്മദ്, യുഡിഎഫ് നിയോജകമണ്ഡലം ട്രഷര്‍ എം.കെ.സി കുട്ട്യാലി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ രാഗേഷ്, മനോജ് എടാണി പി എസ് സുനില്‍കുമാര്‍ , കെ പി റസാഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ധര്‍ണ്ണക്ക് പൊയില്‍ സുരേന്ദ്രന്‍ , ബാബു തത്തക്കാടന്‍, വാസുവേങ്ങേരി, ശ്രീധരന്‍ നറക്കമ്മല്‍, രമേഷ് മഠത്തില്‍, സി.പി സുര, പി.കെ മജീദ്, അനീഷ്, സി.പി ഹമീദ്, വി.കെ കോയക്കുട്ടി, ആര്‍.കെ മുഹമ്മദ്, കെ.സി മുഹമ്മദ്, പി.കെ റഹിം, ടി.പി മുഹമ്മദ്, കെ.സി. അനീഷ് തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19450/the-udf-organized-a-dharna-and-a-march-demanding-an-inquiry-into-the-corruption-in-the-employment-guarantee-scheme-in-perambra-grama-panchayat)