---
title: "ചക്കിട്ടപാറയില്‍ പൊതു സമ്മേളനം സംഘടിപ്പിച്ച് യുഡിഎഫ് "
english_title: "UDF organizes public meeting at Chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/194520/udf-organizes-public-meeting-at-chakkittapara"
published_at: "2024-03-26T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66027c24ca61e_1_ps.jpg"
keywords: []
---

# ചക്കിട്ടപാറയില്‍ പൊതു സമ്മേളനം സംഘടിപ്പിച്ച് യുഡിഎഫ് 

> **Lead Summary:** **ചക്കിട്ടപാറ: **വടകര പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം യുഡിഎഫ് ചക്കിട്ടപാറയില്‍ പൊതു സമ്മേളനം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍വ്വഹിച്ചു.

## Article Content

**ചക്കിട്ടപാറ: **വടകര പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം യുഡിഎഫ് ചക്കിട്ടപാറയില്‍ പൊതു സമ്മേളനം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍വ്വഹിച്ചു.

സിപിഎം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും ജയിക്കാന്‍ ആഗ്രഹിക്കുന്നതും പാര്‍ട്ടിയുടെ ചിഹ്നം നിലനിര്‍ത്താന്‍ ആണെങ്കില്‍ യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഇന്ത്യയെ നില നിര്‍ത്താനാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് സംസ്ഥാന തലത്തില്‍ തിരഞ്ഞെടുപ്പ് രംഗം വിലയിരുത്തിയാല്‍ അധികാരത്തില്‍ എത്തുന്നത് ഇന്ത്യ മുന്നണി ആണെന്ന് ഉറപ്പിച്ചു പറയാം. കേരളത്തില്‍ 20 സീറ്റും യുഡിഎഫ് നേടും. ജനദ്രോഹകരമായി ഭരണം നടത്തുന്ന ഇടത് സര്‍ക്കാരിനെതിരെ പ്രതികരിക്കാന്‍ കക്ഷി ഭേദമെന്യേ ജനം കാത്തിരിക്കുകയാണെന്നും അദേഹം പറഞ്ഞു.

നിപ്പയെയും കോവിഡിനെയും പ്രതിരോധിച്ചെന്നു വീമ്പടിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ് ചെയ്തത്. പെന്‍ഷന്‍ നല്‍കിയെന്നു നുണ പ്രചരിപ്പിക്കുന്നവര്‍ക്ക് പെന്‍ഷന്‍ കിട്ടാത്തതിന്റെ പേരില്‍ മരിക്കേണ്ടി വന്ന മുതുകാട്ടിലെ വളയത്ത് ജോസഫിന്റെ ആത്മാവ് മാപ്പ് നല്‍കില്ല. വടകരയില്‍ ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഷാഫി ജയിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.

പി. വാസു അധ്യക്ഷത വഹിച്ചു. പി.എം ജോര്‍ജ്, മൂസ കോത്തമ്പ്ര, നിജേഷ് അരവിന്ദ്, കെ.എ ജോസുകുട്ടി, രാജീവ് തോമസ്, ജിതേഷ് മുതുകാട്, രാജന്‍ വര്‍ക്കി, ഗിരിജ ശശി, ഉമ്മര്‍ തണ്ടോറ, ബാബു കൂനന്തടം, കുഞ്ഞമ്മദ് പെരുഞ്ചേരി, റെജി കോച്ചേരി, രാജേഷ് തറവട്ടത്ത്, എബിന്‍ കുംബ്ലാനി, ഗിരീഷ് കോമച്ചങ്കണ്ടി എന്നിവര്‍ സംസാരിച്ചു.

പൊതു സമ്മേളനത്തിന് മുന്നോടിയായി കണ്‍വെന്‍ഷനും പ്രകടനവും നടത്തി. ലൈസ ജോര്‍ജ്, പാപ്പച്ചന്‍ കൂനന്തടം, തോമസ് ആനത്താനം, ഷൈല ജെയിംസ്, ജോര്‍ജ് മുക്കള്ളില്‍, വി.ഡി ജോസ്, ബാബു പള്ളികുടം, സിന്ധു വിജയന്‍, വി.വി നാരായണി, വി.കെ മിനി, ബിന്ദു ബാലകൃഷ്ണന്‍, ജെയിന്‍ ജോണ്‍, ഷജിത്ത് കുമാര്‍, ഷാല്‍വിന്‍ പള്ളിത്താഴത്ത്, രമേഷ് കേളംപൊയില്‍, മുഹമ്മദ് ഷരീഫ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/194520/udf-organizes-public-meeting-at-chakkittapara)