---
title: "മുഖദിമ കോഴ്‌സിന്റെ പ്രഖ്യാപനവും, വിദ്യാഭ്യാസ സെമിനാറും "
english_title: "Announcement of Mukhadima Course and Educational Seminar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/194536/announcement-of-mukhadima-course-and-educational-seminar"
published_at: "2024-03-26T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602893f7b211_1_aaaa.jpg"
keywords: []
---

# മുഖദിമ കോഴ്‌സിന്റെ പ്രഖ്യാപനവും, വിദ്യാഭ്യാസ സെമിനാറും 

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര ജബലുന്നൂര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ പുതുതായി ആരംഭിക്കുന്ന മുഖദ്ദിമ കോഴ്‌സിന്റെ പ്രഖ്യാപനവും,വിദ്യാഭ്യാസ സെമിനാറിന്റെ ഉദ്ഘാടനവും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

## Article Content

പേരാമ്പ്ര: പേരാമ്പ്ര ജബലുന്നൂര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ പുതുതായി ആരംഭിക്കുന്ന മുഖദ്ദിമ കോഴ്‌സിന്റെ പ്രഖ്യാപനവും,വിദ്യാഭ്യാസ സെമിനാറിന്റെ ഉദ്ഘാടനവും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

സമന്വയ വിദ്യാഭ്യാസത്തിന്റെ വര്‍ത്തമാനകാല പ്രസക്തിയെക്കുറിച്ച് തങ്ങള്‍ സദസ്സിനെ ഉല്‍ഭോദിപ്പിച്ചു. ചടങ്ങില്‍ വെച്ച് മുഖദ്ദിമ കോഴ്‌സിന്റെ ലോഗോ പ്രകാശന കര്‍മ്മവും തങ്ങള്‍ നിര്‍വ്വഹിച്ചു.

ഡോ: കെ.ടി ഹാരിസ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. ജെ.ഐ.സി ജനറല്‍ സെക്രട്ടറി റഫീഖ് സകരിയ ഫൈസി അധ്യക്ഷത വഹിച്ചു.

ഡോ: ഇസ്മായില്‍ ഫൈസി കായണ്ണ, ബഷീര്‍ വാഫി, മുഹമ്മദലി ഹുദവി, സി.കെ ഇബ്രാഹിം, എം.കെ അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു. ജെ.ഐ.സി ശരിയത്ത് കോളേജ് പ്രിന്‍സിപ്പല്‍ ഫസല്‍ വാഫി സ്വാഗതവും റഹ്‌മത്തുളള നിസാമി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/194536/announcement-of-mukhadima-course-and-educational-seminar)