---
title: "വര്‍ണ്ണ മുദ്ര സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനം"
english_title: "A picture exhibition organized by the students of Varna Mudra School of Fine Arts"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/194561/a-picture-exhibition-organized-by-the-students-of-varna-mudra-school-of-fine-arts"
published_at: "2024-03-26T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66029d7aed9fe_1_arts.JPG"
keywords: []
---

# വര്‍ണ്ണ മുദ്ര സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനം

> **Lead Summary:** ** പേരാമ്പ്ര:** വര്‍ണ്ണ മുദ്ര സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ചിത്രങ്ങളുടെ പ്രദര്‍ശനം കാഴ്ചക്കാര്‍ക്ക് നവ്യാനുഭവമായി.

## Article Content

** പേരാമ്പ്ര:** വര്‍ണ്ണ മുദ്ര സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ചിത്രങ്ങളുടെ പ്രദര്‍ശനം കാഴ്ചക്കാര്‍ക്ക് നവ്യാനുഭവമായി.

13 ഓളം വിദ്യാര്‍ത്ഥികളുടെ ഏകദേശം നൂറിലധികം ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയത്. വാട്ടര്‍ കളര്‍, ക്രയോണ്‍, പെന്‍സില്‍, തുടങ്ങിയ വിവിധ മീഡിയങ്ങളില്‍ ആണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്.

പ്രകൃതിയുടെ സൗന്ദര്യവും മനുഷ്യമുഖങ്ങളുടെ വിവിധ ഭാഗങ്ങളും ഓര്‍മ്മകളില്‍ രേഖപ്പെടുത്തിയ കാലത്തിന്റെ വിവിധ വിഷയങ്ങളും ചിത്രങ്ങള്‍ക്ക് മിഴിവേകി.

പ്രദര്‍ശനം സദാശിവന്‍ കാക്കൂര്‍ ഉദ്ഘാടനം ചെയ്തു. വിനോദ് പട്ടാണിപ്പാറ അധ്യക്ഷത വഹിച്ചു. അനഘ, സാന്ദ്ര, സുജന, ദിന്‍ഷാ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പ്രജീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കിഷോര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/194561/a-picture-exhibition-organized-by-the-students-of-varna-mudra-school-of-fine-arts)