---
title: "കാലാലയങ്ങളുടെ ഹൃദയം കീഴടക്കി കെ.കെ ഷൈലജയുടെ പര്യടനം"
english_title: "KK Shailaja's tour won the hearts of Kalalayas"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/194745/kk-shailajas-tour-won-the-hearts-of-kalalayas"
published_at: "2024-03-27T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6603ae21ec2ed_1_vott.JPG"
keywords: []
---

# കാലാലയങ്ങളുടെ ഹൃദയം കീഴടക്കി കെ.കെ ഷൈലജയുടെ പര്യടനം

> **Lead Summary:** ** പേരാമ്പ്ര:** കാലാലയങ്ങളുടെ ഹൃദയം കീഴടക്കി വടകര പാലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി കെ.കെ ഷൈലജയുടെ പര്യടനം. നാദാപുരത്ത് രാവിലെ വ്യക്തികളെ കണ്ട് വോട്ടഭ്യര്‍ത്ഥന നടത്തിയ ശേഷമാണ് ക്യാമ്പസുകളില്‍ സന്ദര്‍ശനം തുടങ്ങിയത്.

## Article Content

** പേരാമ്പ്ര:** കാലാലയങ്ങളുടെ ഹൃദയം കീഴടക്കി വടകര പാലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി കെ.കെ ഷൈലജയുടെ പര്യടനം. നാദാപുരത്ത് രാവിലെ വ്യക്തികളെ കണ്ട് വോട്ടഭ്യര്‍ത്ഥന നടത്തിയ ശേഷമാണ് ക്യാമ്പസുകളില്‍ സന്ദര്‍ശനം തുടങ്ങിയത്.

എംഇടി കോളജില്‍ എത്തിയ സ്ഥാനാര്‍ത്ഥിക്ക് പൂക്കള്‍ നല്കി മുദ്രാവാക്യം വിളികളോടെ ഹൃദ്യയമായ സ്വീകരണം. നാദാപുരം ടിഐഎം ബിഎഡ് സെന്റ്‌റില്‍ സ്ഥാനാര്‍ത്ഥിയെ വരവേറ്റു. വേവത്ത് മലബാര്‍ കോളജില്‍ സന്ദര്‍ശനം നടത്തി.

പുളിയാവ് നാഷണല്‍ കോളജില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്വീകരിച്ചു. ക്ലാസ് മുറികളിലെത്തി വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥന നടത്തി. കല്ലാച്ചി ഐഎച്ച്ആര്‍ഡി കോളജില്‍ ഉജ്ജ്വല സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്.

വൈകീട്ട് രക്തസാക്ഷി കടന്ന പുറത്ത് കുഞ്ഞിരാമന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. പൂതംപാറ പള്ളിയിലും എത്തി.

എല്‍ഡിഎഫ് നേതാക്കളായ പി.പി ചാത്തു, വി.പി കുഞ്ഞികൃഷ്ണന്‍, രജീന്ദ്രന്‍ കപ്പള്ളി, എ.എം റഷീദ്, സി.എച്ച് മോഹനന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/194745/kk-shailajas-tour-won-the-hearts-of-kalalayas)