---
title: "കായണ്ണ ചെട്ട്യാംകണ്ടി സി.കെ രാജീവന്‍ അന്തരിച്ചു "
english_title: "Kayanna Chetyamkandi CK Rajeevan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/194768/kayanna-chetyamkandi-ck-rajeevan-passed-away"
published_at: "2024-03-27T12:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6603c0f207005_1_pamb.JPG"
keywords: []
---

# കായണ്ണ ചെട്ട്യാംകണ്ടി സി.കെ രാജീവന്‍ അന്തരിച്ചു 

> **Lead Summary:** **കായണ്ണ: **പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സിപിഎം കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം ചെട്ട്യാംകണ്ടി രാജീവന്‍ അന്തരിച്ചു.

## Article Content

**കായണ്ണ: **പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സിപിഎം കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം ചെട്ട്യാംകണ്ടി രാജീവന്‍ അന്തരിച്ചു.

കായണ്ണ മേഖലയിലെ പൊതുരംഗത്ത് സജീവമായിരുന്നു രാജീവന്‍. കായണ്ണ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, കൈരളി ലേബര്‍ കോണ്ട്രാക്ട് സൊസൈറ്റി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

രണ്ടാഴ്ച മുമ്പാണ് രാജീവന് പാമ്പുകടിയേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ നില ഗുരുതരമാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

മൃതദേഹം രാവിലെ ഒമ്പതുമണിവരെ കായണ്ണയിലെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിശേഷം. സംസ്‌ക്കാരം ഇന്ന്‌ വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/194768/kayanna-chetyamkandi-ck-rajeevan-passed-away)