---
title: "വാളൂര്‍ കൊലപാതകം; നിര്‍ണ്ണായക വഴിത്തിരിവിലേക്ക് "
english_title: "Valur Murder; to the critical turning point"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/194888/valur-murder-to-the-critical-turning-point"
published_at: "2024-03-27T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66043725d2fa0_1_anu_prethi.JPG"
keywords: []
---

# വാളൂര്‍ കൊലപാതകം; നിര്‍ണ്ണായക വഴിത്തിരിവിലേക്ക് 

> **Lead Summary:** **പേരാമ്പ്ര: **വാളൂരിലെ കുറുങ്കൊടി മീത്തല്‍ അനു വധക്കേസ് നിര്‍ണ്ണായക വഴിത്തിരിവിലേക്ക്. പ്രതിയെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കി.

## Article Content

**പേരാമ്പ്ര: **വാളൂരിലെ കുറുങ്കൊടി മീത്തല്‍ അനു വധക്കേസ് നിര്‍ണ്ണായക വഴിത്തിരിവിലേക്ക്. പ്രതിയെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കി.

നാട്ടുകാരനായ പ്രധാന സാക്ഷി, പ്രതിയായ കൊണ്ടോട്ടി കാവുങ്ങല്‍ ചെറുപറമ്പ് കോളനിയില്‍ നമ്പിലത്ത് മുജീബ് റഹ്‌മാനെ തിരിച്ചറിഞ്ഞു. കൊയിലാണ്ടി സബ് ജയിലില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

അന്വേഷണ സംഘം കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി.

മാര്‍ച്ച് 29 വരെയാണ് കസ്റ്റഡി കാലാവധി. അനു കൊലപാതകവുമായി ബന്ധപ്പെട്ട് മറ്റ് സാക്ഷികള്‍ക്ക് പ്രതിയെ തിരിച്ചറിയുമോയെന്ന് അറിയേണ്ടതുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/194888/valur-murder-to-the-critical-turning-point)