---
title: "മേപ്പയ്യൂരില്‍ കേന്ദ്രസേനയുടെ റൂട്ട് മാര്‍ച്ച് "
english_title: "Central Army Route March at Mapeyyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/195018/central-army-route-march-at-mapeyyur"
published_at: "2024-03-28T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660503835cf6d_1_root.JPG"
keywords: []
---

# മേപ്പയ്യൂരില്‍ കേന്ദ്രസേനയുടെ റൂട്ട് മാര്‍ച്ച് 

> **Lead Summary:** **പേരാമ്പ്ര :** ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി മേപ്പയ്യൂരില്‍ കേന്ദ്രസേന റൂട്ട് മാര്‍ച്ച് നടത്തി.

## Article Content

**പേരാമ്പ്ര :** ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി മേപ്പയ്യൂരില്‍ കേന്ദ്രസേന റൂട്ട് മാര്‍ച്ച് നടത്തി.

വോട്ടര്‍മാരെ ഭയാശങ്ക കൂടാതെ വോട്ടവകാശം വിനിയോഗിക്കാന്‍ പ്രചോദിപ്പിക്കുന്നതിനും സേനാ അംഗങ്ങള്‍ക്ക് പ്രദേശങ്ങള്‍ പരിചയപ്പെടുത്താനുമാണ് സിആര്‍പിഎഫും പൊലീസും സംയുക്തമായി നഗരത്തില്‍ റൂട്ട് മാര്‍ച്ച് നടത്തിയത്.

പേരാമ്പ്ര ഡിവൈഎസ്പി കെ.എം ബിജു, മേപ്പയൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷ്, സിആര്‍പിഎഫ് കാമാന്‍ഡിംഗ് ഓഫീസര്‍ ജഗ് മോഹന്‍ റാവു എന്നിവര്‍ നേതൃത്വം നല്‍കി.

വരും ദിവസങ്ങളില്‍ കൊയിലാണ്ടി, പേരാമ്പ്ര, നാദാപുരം, വളയം, കുറ്റ്യാടി എന്നിവിടങ്ങളിലും റൂട്ട് മാര്‍ച്ച് നടത്തും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/195018/central-army-route-march-at-mapeyyur)