---
title: "പയ്യോളിയില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍ "
english_title: "Father and two sons dead in Payoli"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/195079/father-and-two-sons-dead-in-payoli"
published_at: "2024-03-28T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66052d58288e2_1_payyoli.JPG"
keywords: []
---

# പയ്യോളിയില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍ 

> **Lead Summary:** **മേപ്പയ്യൂര്‍:** പയ്യോളിയില്‍ അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. പുതിയോട്ടിൽ സുമേഷും മക്കളായ ഗോപിക , ജ്യോതിക എന്നിവരെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

**മേപ്പയ്യൂര്‍:** പയ്യോളിയില്‍ അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. പുതിയോട്ടിൽ സുമേഷും മക്കളായ ഗോപിക , ജ്യോതിക എന്നിവരെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടികളെ വീടിനുള്ളില്‍ മരിച്ച നിലയിലും സുമേഷിനെ തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയ നിലയിലുമാണ് കണ്ടെത്തിയത്.

പയ്യോളി അയനിക്കാട് കുറ്റിയില്‍ പീടിക ഭാഗത്താണ് ദാരുണ സംഭവം. ഇരുവരേയും കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ 8.30 ന് ഇതുവഴി ട്രയിന്‍ കടന്നു പോയ ശേഷമാണ് സുമേഷിന്റെ മൃതദേഹം റെയില്‍ പാളത്തിനടുത്ത് കണ്ടെത്തിയത്. രണ്ടുവര്‍ഷം മുമ്പ് കോവിഡ് ബാധിച്ച് ഇദ്ദേഹത്തിന്റെ ഭാര്യ മരണപ്പെട്ടിരുന്നു.

ജീവിത നൈരാശ്യമാണ് ദുരന്തത്തില്‍ കലാശിച്ചതെന്നാണ് പറയപ്പെടുന്നത്. പയ്യോളി പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ ശേഖരിച്ചുവരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/195079/father-and-two-sons-dead-in-payoli)