---
title: "മുസ്ലിം ലീഗ് യുവജന സമ്മേളനവുമായി എവി ഹാജി പൊളിറ്റിക്കല്‍ സ്‌കൂള്‍ സമ്മേളനം "
english_title: "AV Haji Political School Conference with Muslim League Youth Conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19511/av-haji-political-school-conference-with-muslim-league-youth-conference"
published_at: "2022-01-06T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d6f80f4dc50_WATER MARK.JPG"
keywords: []
---

# മുസ്ലിം ലീഗ് യുവജന സമ്മേളനവുമായി എവി ഹാജി പൊളിറ്റിക്കല്‍ സ്‌കൂള്‍ സമ്മേളനം 

> **Lead Summary:** **തുറയൂര്‍ : **മുസ്ലിം സമര നായിക നായകന്മാരെ അപരവത്കരിക്കുന്ന സംഘ് പരിവാറിന്റെ വിദ്വേഷ പ്രചാരണം രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നതു തിരിച്ചറിയുകയും അതിനെതിരെ പ്രതികരിക്കുകയും ചെയ്യുന്ന ഒരു യുവ തലമുറ വളര്‍ന്നു വരണമെന്ന് മിസ്ഹബ് കീഴരിയൂര്‍.

## Article Content

**തുറയൂര്‍ : **മുസ്ലിം സമര നായിക നായകന്മാരെ അപരവത്കരിക്കുന്ന സംഘ് പരിവാറിന്റെ വിദ്വേഷ പ്രചാരണം രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നതു തിരിച്ചറിയുകയും അതിനെതിരെ പ്രതികരിക്കുകയും ചെയ്യുന്ന ഒരു യുവ തലമുറ വളര്‍ന്നു വരണമെന്ന് മിസ്ഹബ് കീഴരിയൂര്‍.

എവി ഹാജി പൊളിറ്റിക്കല്‍ സ്‌കൂളിന്റെ രണ്ടാം ദിവസമായ യൂത്ത് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് ആയ മിസ്ഹബ് കീഴരിയൂര്‍.

ജെന്‍ഡര്‍ ന്യൂട്രാലിറ്റി നവലിബറല്‍ അജണ്ടയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂത്ത് ലീഗ് പഞ്ചായത് പ്രസിഡന്റ് അസ്ലം അധ്യക്ഷനായി.

പിസി സിറാജ്, ശിഹാബ് കന്നാട്ടി, പഞ്ചായത് മെമ്പര്‍മാരായ യു.സി ശംസുദ്ധീന്‍, കെ.പി ശ്രീകല തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

ടി.വി മുഹമ്മദ് ഇക്ബാല്‍, കുന്നുമ്മല്‍ അസൈനാര്‍, ആയിഷ, എ.പി ഗഫൂര്‍, എം.ടി റംഷിദ്, മുഫീദ് കിയാക്കലോല്‍, ഫൈസല്‍ കുല്പ്പ, മുസ്തഫ പാലച്ചുവട് എന്നിവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി അഷ്‌കര്‍ പുത്തൂര്‍ സ്വാഗതവും ട്രഷറര്‍ അസ്ലം കാവില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19511/av-haji-political-school-conference-with-muslim-league-youth-conference)