---
title: "സില്‍വര്‍ സ്‌ക്രീന്‍ ഫിലിം ക്ലബ്ബുമായി സില്‍വര്‍ കോളേജ് പേരാമ്പ്ര "
english_title: "Silver College Perambra with Silver Screen Film Club"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19514/silver-college-perambra-with-silver-screen-film-club"
published_at: "2022-01-06T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d6fbaee3a07_WATER MARK.JPG"
keywords: []
---

# സില്‍വര്‍ സ്‌ക്രീന്‍ ഫിലിം ക്ലബ്ബുമായി സില്‍വര്‍ കോളേജ് പേരാമ്പ്ര 

> **Lead Summary:** **പേരാമ്പ്ര:** സില്‍വര്‍ സ്‌ക്രീന്‍ ഫിലിം ക്ലബ്ബ് പ്രശസ്ത സിനിമാ സീരിയല്‍ നടനും ഗാനരചയിതാവും ഗായകനുമായ ചൂട്ട് മോഹനന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** സില്‍വര്‍ സ്‌ക്രീന്‍ ഫിലിം ക്ലബ്ബ് പ്രശസ്ത സിനിമാ സീരിയല്‍ നടനും ഗാനരചയിതാവും ഗായകനുമായ ചൂട്ട് മോഹനന്‍ ഉദ്ഘാടനം ചെയ്തു.

സില്‍വര്‍ കോളേജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഉദ്ഘാടന യോഗത്തില്‍ പ്രന്‍സിപ്പല്‍ വി അബ്ദുള്ള അദ്ധ്യക്ഷനായി.

കോളേജ് ഗവേണിങ്ങ് ബോഡി ചെയര്‍മാന്‍ ഏ.കെ. തറുവയി ഹാജി, വി.എസ് രമണന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഫിലിം ക്ലബ് ഡയറക്ടര്‍ കെ.ജയരാജന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി. ഷിജുകുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19514/silver-college-perambra-with-silver-screen-film-club)