---
title: "ഇടം ആര്‍ട്ട് ഗ്യാലറിയും കുട്ടികളുടെ  ചിത്ര പ്രദര്‍ശനവും ഉല്‍ഘാടനം ചെയ്തു"
english_title: "The art gallery of the place and the children's  An exhibition of paintings was also inaugurated."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/195183/the-art-gallery-of-the-place-and-the-childrens-an-exhibition-of-paintings-was-also-inaugurated"
published_at: "2024-03-28T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66058fbc723aa_red.png"
keywords: []
---

# ഇടം ആര്‍ട്ട് ഗ്യാലറിയും കുട്ടികളുടെ  ചിത്ര പ്രദര്‍ശനവും ഉല്‍ഘാടനം ചെയ്തു

> **Lead Summary:** **പേരാമ്പ്ര:** യാന്ത്രികമായ ജീവിതത്തില്‍ നൈസര്‍ഗികത തിരിച്ചു പിടിക്കാന്‍ കലാപ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന് പ്രശസ്ത കവി പി.കെ. ഗോപി പറഞ്ഞു.

## Article Content

**പേരാമ്പ്ര:** യാന്ത്രികമായ ജീവിതത്തില്‍ നൈസര്‍ഗികത തിരിച്ചു പിടിക്കാന്‍ കലാപ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന് പ്രശസ്ത കവി പി.കെ. ഗോപി പറഞ്ഞു.

പേരാമ്പ്രയില്‍ ആരംഭിച്ച ഇടം ആര്‍ട്ട് ഗാലറിയുടെയും കുട്ടികളുടെ ചിത്ര പ്രദര്‍ശനത്തിന്റെയും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടം ഡയരക്ടര്‍ സി.കെ. കുമാരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കരുണാകരന്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഡിവൈഎസ് പി കെ.എം ബിജു മുഖ്യാതിഥിയായി. കെ.സി.രാജീവന്‍ കനകദാസ്, സിഗ്‌നി ദേവരാജ്, വല്‍സന്‍ എടക്കോട്ട് എന്നിവര്‍ സംസാരിച്ചു. മീര ഗോവിന്ദ്നന്ദിപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/195183/the-art-gallery-of-the-place-and-the-childrens-an-exhibition-of-paintings-was-also-inaugurated)