---
title: "കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പര്യാടനം"
english_title: "K.K. Sailaja's second phase tour of Perambra constituency"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/195188/kk-sailajas-second-phase-tour-of-perambra-constituency"
published_at: "2024-03-28T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660599039f065_1_as1.jpg"
keywords: []
---

# കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പര്യാടനം

> **Lead Summary:** ** പേരാമ്പ്ര:** വടകര പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പര്യാടനം ആവേശകരമായി.

## Article Content

** പേരാമ്പ്ര:** വടകര പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പര്യാടനം ആവേശകരമായി.

ഇന്ന് രാവിലെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് നിന്നാരംഭിച്ച സ്ഥാനാര്‍ത്ഥി പര്യാടനം ചക്കിട്ടപാറ, പന്തിരിക്കര, കടിയങ്ങാട്, പാലേരി, പൈതോത്ത്, വഴി ഉച്ചയോടെ പുറ്റം പൊയിലില്‍ സമാപിച്ചു.

ഉച്ചക്ക് ശേഷം മുളിയങ്ങല്‍ വഴി എക്കാട്ടൂര്‍, കീഴ്പ്പയ്യൂര്‍, മേപ്പയൂര്‍, പാലച്ചുവട്, മുയിപ്പോത്ത്, ആവള വഴി എടവരാട് സമാപിച്ചു.

മുതുകാട്ടില്‍ പര്യാടനത്തിന്റെ തുടക്കം മുതല്‍ സ്ഥാനാര്‍ത്ഥിയെ കാണാനും, അഭിവാദ്യം അര്‍പ്പിക്കാനുമായി, സ്ത്രീകളുടെയും, കുട്ടികളുടെയും തിരക്കാണ് ഓരോ കേന്ദ്രത്തിലും അനുഭവപ്പെട്ടത്.

അതുകൊണ്ട് തന്നെ തുടക്കം മുതല്‍ ഏറെ താമസിച്ചാണ് വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥി എത്തിച്ചേരാന്‍ കഴിഞ്ഞത്. സ്വീകരണ കേന്ദ്രങ്ങളിലെ ജനമുന്നേറ്റം പൊതുജനങ്ങളിലും, സ്ഥാനാര്‍ത്ഥിക്കും വന്‍ വിജയ പ്രതീക്ഷയാണ് ഉയര്‍ന്നത്.

എല്ലാ കേന്ദ്രങ്ങളിലും സ്ത്രീകളും, കുട്ടികളും, പ്രായാധിക്യം ചെന്നവരും ഉള്‍പ്പെടെയുള്ളവര്‍, നിപ , കോവിഡ് മഹാമാരി എന്നിവയില്‍ നിന്നും ജനങ്ങള്‍ക്കാശങ്കയില്ലാത്ത വിധം ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ച മന്ത്രിയായിരുന്ന ശൈലജ ടീച്ചറെ ഹസ്തദാനം ചെയ്യാനും , അഭിനന്ദിക്കാനുമായി എത്തിച്ചേര്‍ന്നിരുന്നു.

സ്ഥാനാര്‍ത്ഥിക്കൊപ്പം ടി.പി രാമകൃഷ്ണന്‍ എംഎല്‍എ, കെ കുഞ്ഞമ്മത്, എ.കെ. ചന്ദ്രന്‍, എ.കെ. പത്മനാഭന്‍, യൂസഫ് കോറോത്ത്, എം. കുഞ്ഞമ്മത്, പി..കെ.എം. ബാലകൃഷ്ണന്‍, അജയ് ആവള, എസ്.കെ. സജീഷ്, അനിത, ബേബി കാപ്പു കാട്ടില്‍ എന്നിവര്‍ അനുഗമിച്ചിരുന്നു.

സി. ബിജു, എന്‍.എം. ദാമോദരന്‍, കെ.പി. ആലിക്കുട്ടി, കെ.കെ. ഭാസ്‌കകരന്‍, ഒ. രാജന്‍, കെ.വി. ബാലന്‍, സി.ഡി. പ്രകാശ്, ധനേഷ് കാരയാട്, എന്‍.കെ. അബ്ദുള്‍ അസീസ്, ഒ.എം. രാധാകൃഷ്ണന്‍, സഫാ മജീദ് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/195188/kk-sailajas-second-phase-tour-of-perambra-constituency)