---
title: "പഞ്ചാബില്‍ പ്രധാനമന്ത്രിക്ക് ഗുരുതര സുരക്ഷ വീഴ്ച്ച; പ്രതിഷേധവുമായി പേരാമ്പ്രയില്‍ ബിജെപി "
english_title: "PM's security breach in Punjab; BJP in Perambalur in protest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19529/pms-security-breach-in-punjab-bjp-in-perambalur-in-protest"
published_at: "2022-01-06T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d70e202920a_WATER MARK.JPG"
keywords: []
---

# പഞ്ചാബില്‍ പ്രധാനമന്ത്രിക്ക് ഗുരുതര സുരക്ഷ വീഴ്ച്ച; പ്രതിഷേധവുമായി പേരാമ്പ്രയില്‍ ബിജെപി 

> **Lead Summary:** ** പേരാമ്പ്ര: **പ്രധാനമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

** പേരാമ്പ്ര: **പ്രധാനമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം നടത്തി.

ഇന്നലെ പഞ്ചാബില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മതിയായ സുരക്ഷ ഒരുക്കാതെ പ്രക്ഷോഭകര്‍ക്ക് മുന്നില്‍ പ്രധാന മന്ത്രിയ അപായപ്പെടുത്താന്‍ അവസരം ഒരുക്കി ഗുരുതര സുരക്ഷ വിഴച വരുത്തിയതായി പ്രവര്‍ത്തകര്‍ ആരോപിച്ചു.

പഞ്ചാബിലെ കോണ്‍ഗ്രസ്സ് സര്‍ക്കാറിന്റെ നടപടിക്കെതിരെയാണ് പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

പ്രകടനത്തിന് പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ.രജീഷ്, ജില്ല സെക്രട്ടറി ഷൈനി ജോഷി , മണ്ഡലംജനറല്‍ സെക്രട്ടറിമാരായ രാഗേഷ് തറമല്‍, ജുബിന്‍ ബാലകൃഷ്ണന്‍, സി.കെ.ലില, ഇല്ലത്ത് മോഹനന്‍, സി.കെ ലീല, കെ.കെ സജിവന്‍, സി.ആര്‍ ജയകൃഷ്ണന്‍, ബിനിഷ് എടവരാട്, പ്രസൂണ്‍ കല്ലോട്ട്, കെ.എം. ബാലകൃഷ്ണന്‍, ലൈജു കല്ലൂര്‍, ടി.എം ഹരിദാസ്, കെ.പി.ടി. വല്‍സലന്‍, ബാബു പിലാറത്ത്, ബാബു പുതുപ്പറമ്പില്‍, എം.ജി വേണു, ബാലചന്ദ്രന്‍, ജോസ് സിറിയക്, പി.ബി. സന്തോഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19529/pms-security-breach-in-punjab-bjp-in-perambalur-in-protest)