---
title: "പേരാമ്പ്രയില്‍ 6 വിദ്യാര്‍ഥികള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു; ഭീതിയോടെ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ "
english_title: "Students bitten by street dog in Perambalur; Frightened Higher Secondary School students"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19535/students-bitten-by-street-dog-in-perambalur-frightened-higher-secondary-school-students"
published_at: "2022-01-06T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d714e9b6117_WATER MARK.JPG"
keywords: []
---

# പേരാമ്പ്രയില്‍ 6 വിദ്യാര്‍ഥികള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു; ഭീതിയോടെ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. പാര്‍വതി, മിന്‍ഹാജ്, അഫ്‌നാന്‍, മുഹമ്മദ് ഫിദിന്‍, മുഹമ്മദ് സിനാന്‍, അഭിഷേക് എന്നീ വിദ്യാര്‍ഥികള്‍ക്കാണ് കടിയേറ്റത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. പാര്‍വതി, മിന്‍ഹാജ്, അഫ്‌നാന്‍, മുഹമ്മദ് ഫിദിന്‍, മുഹമ്മദ് സിനാന്‍, അഭിഷേക് എന്നീ വിദ്യാര്‍ഥികള്‍ക്കാണ് കടിയേറ്റത്.

വിദ്യാര്‍ഥികളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സ നല്‍കി. ഒരു വിദ്യാര്‍ഥിയുടെ മുറിവ് ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സ നല്‍കി.

മാസങ്ങളോളമായി സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ തെരുവു നായകള്‍ പ്രസവിക്കുകയും ഇതൊരു ശല്യമായ് നിലനില്‍ക്കുകയുമുണ്ടായിരുന്നു.

ഗ്രാമപഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍ പ്രശ്‌നം പരാതിയായ് അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

അധ്യാപകരും വിദ്യാര്‍ത്ഥികളും ഭീതിയോടെയാണ് സമീപകാലങ്ങളില്‍ സ്‌കൂളില്‍ സമയം ചിലവിടുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്നേ ഇരുപതിലേറെ പേരെ പേരാമ്പ്ര പട്ടണത്തില്‍ നിന്നും തെരുവുനായകള്‍ അക്രമിച്ചിരുന്നു.

അതിനു പിന്നാലെയാണ് പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കടിയേല്‍ക്കുന്നത്. തെരുവുനായ ശല്യത്തിനെതിരെ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് രക്ഷിതാക്കളും, നാട്ടുകാരും സര്‍ക്കാരിനോട് ശക്തമായ് ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19535/students-bitten-by-street-dog-in-perambalur-frightened-higher-secondary-school-students)