---
title: "ചവറം മൂഴിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു"
english_title: "Medical student drowned in  chavaram mouzhi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/195418/medical-student-drowned-in-chavaram-mouzhi"
published_at: "2024-03-29T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6606c4977d110_1_asdw.JPG"
keywords: []
---

# ചവറം മൂഴിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

> **Lead Summary:** ** പേരാമ്പ്ര :** കുറ്റ്യാടി പുഴയില്‍ യുവാവ് മുങ്ങി മരിച്ചു. ജാനകിക്കാടിന് സമീപം ചവറം മൂഴിയിലാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥി പോണ്ടിച്ചേരി സ്വദേശി ഗൗഷിക് ദേവ് ആണ് മുങ്ങി മരിച്ചത്. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം.

## Article Content

** പേരാമ്പ്ര :** കുറ്റ്യാടി പുഴയില്‍ യുവാവ് മുങ്ങി മരിച്ചു. ജാനകിക്കാടിന് സമീപം ചവറം മൂഴിയിലാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥി പോണ്ടിച്ചേരി സ്വദേശി ഗൗഷിക് ദേവ് ആണ് മുങ്ങി മരിച്ചത്. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം.

മാഹി ഡന്റല്‍ കോളെജിലെ ബിഡിഎസ് വിദ്യാര്‍ത്ഥികളുടെ  6 അംഗസംഘം ഇന്ന് ഉച്ചയോടെ പുഴയില്‍ എത്തിയിരുന്നു. ഇവര്‍ പുഴയില്‍ കുളിക്കാനിറങ്ങിയതാണെന്ന് കരുതുന്നു.

സംഘത്തില്‍ ഒരാളാണ് പുഴയില്‍ മുങ്ങിയത്. പെരുവണ്ണാമുഴി പോലീസും നാട്ടുകാരും ചേര്‍ന്ന് കരക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/195418/medical-student-drowned-in-chavaram-mouzhi)