---
title: "അക്ഷരമിഠായിക്ക് തുടക്കം കുറിച്ച് കീഴ്പയ്യൂര്‍ വെസ്റ്റ് എല്‍.പി സ്‌കൂള്‍ "
english_title: "Keerapayur West LP School about the beginning of Aksharamithai"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19542/keerapayur-west-lp-school-about-the-beginning-of-aksharamithai"
published_at: "2022-01-06T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d7215d30e35_WATER MARK.JPG"
keywords: []
---

# അക്ഷരമിഠായിക്ക് തുടക്കം കുറിച്ച് കീഴ്പയ്യൂര്‍ വെസ്റ്റ് എല്‍.പി സ്‌കൂള്‍ 

> **Lead Summary:** **‍ മേപ്പയ്യൂര്‍: **കീഴ്പയൂര്‍ വെസ്റ്റ് എല്‍.പി സ്‌കൂളില്‍ വായനയിലും ലേഖനത്തിലും പ്രയാസം അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക പരിശീലന പരിപാടിയായ അക്ഷരമിഠായിയുടെ ഉദ്ഘാടനം റിട്ട. ഡയറ്റ് പ്രിന്‍സിപ്പല്‍ രാധാകൃഷ്ണന്‍ കോച്ചേരി നിര്‍വഹിച്ചു.

## Article Content

**‍ മേപ്പയ്യൂര്‍: **കീഴ്പയൂര്‍ വെസ്റ്റ് എല്‍.പി സ്‌കൂളില്‍ വായനയിലും ലേഖനത്തിലും പ്രയാസം അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക പരിശീലന പരിപാടിയായ അക്ഷരമിഠായിയുടെ ഉദ്ഘാടനം റിട്ട. ഡയറ്റ് പ്രിന്‍സിപ്പല്‍ രാധാകൃഷ്ണന്‍ കോച്ചേരി നിര്‍വഹിച്ചു.

കൊവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സില്‍ ഒതുങ്ങിയ വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് എത്തിയപ്പോള്‍ വായനയിലും ലേഖനത്തിലും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ കൈപിടിച്ച് ഉയര്‍ത്തുന്നതിനായാണ് അക്ഷരമിഠായി പരിശീലന പരിപാടി.

പിടിഎ പ്രസിഡണ്ട് യൂസഫ് താവന അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ എ.എം നാസര്‍, നീതിരാജ്, സൈനബ, റഹ്മത്ത് പുറക്കല്‍, അജ്‌നാസ് കാരയില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19542/keerapayur-west-lp-school-about-the-beginning-of-aksharamithai)