---
title: "ചെറിയ കുമ്പളം അഗ്രികള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റിന്റെ സസ്പന്‍ഷന്‍ പിന്‍വലിച്ചു "
english_title: "The suspension of the President of the cheriya Kumbalam Agricultural Society has been lifted"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/195529/the-suspension-of-the-president-of-the-cheriya-kumbalam-agricultural-society-has-been-lifted"
published_at: "2024-03-30T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66079d68cfae7_1_sds.jpg"
keywords: []
---

# ചെറിയ കുമ്പളം അഗ്രികള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റിന്റെ സസ്പന്‍ഷന്‍ പിന്‍വലിച്ചു 

> **Lead Summary:** **പേരാമ്പ്ര:** ചെറിയ കുമ്പളം അഗ്രി വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി അച്ചടക്കലംഘനം നടത്തിയ എന്‍.പി. വിജയനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്ത നടപടി പിന്‍വലിച്ചതായി ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** ചെറിയ കുമ്പളം അഗ്രി വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി അച്ചടക്കലംഘനം നടത്തിയ എന്‍.പി. വിജയനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്ത നടപടി പിന്‍വലിച്ചതായി ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ അറിയിച്ചു.

തനിക്ക് പറ്റിയ തെറ്റ് ബോധ്യപ്പെട്ടതായും ഇനി ആവര്‍ത്തിക്കില്ലെന്നും പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുമെന്നും വിജയന്‍ രേഖാമൂലം ഉറപ്പ് കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനെതിരെ സ്വീകരിച്ച സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കുന്നതായി പ്രവീണ്‍ കുമാര്‍ അറിയിച്ചത്.

ചെറിയ കുമ്പളം അഗ്രികള്‍ച്ചറലിസ്റ്റിസ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് ഉന്നതതല കോര്‍ കമ്മിറ്റിക്ക് രൂപം കൊടുത്തതായും അദ്ദേഹം അറിയിച്ചു.

യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ഇ.വി. രാമചന്ദ്രന്‍, കെ.കെ. വിനോദന്‍, ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് വി.പി. ഇബ്രാഹിം, ചെറിയ കുമ്പളം അഗ്രികള്‍ച്ചറല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് എന്‍.പി. വിജയന്‍ എന്നിവരാണ് കോര്‍ കമ്മിറ്റി അംഗങ്ങള്‍. ഈ സബ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാതെ പ്രസ്തുത സ്ഥാപനത്തിന്റെ നയപരമായ തീരുമാനങ്ങള്‍ എടുക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയതായി ഡിസിസി പ്രസിഡന്റ്  അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/195529/the-suspension-of-the-president-of-the-cheriya-kumbalam-agricultural-society-has-been-lifted)