---
title: "കെ.കെ ശൈലജക്ക് വോട്ടഭ്യര്‍ഥിച്ച് ഉലകനായകന്‍ കമല്‍ ഹാസന്‍ "
english_title: "Actor Kamal Haasan requested votes for KK Shailajak"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/195601/actor-kamal-haasan-requested-votes-for-kk-shailajak"
published_at: "2024-03-30T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6607d4098bd1b_1_ks.jpg"
keywords: []
---

# കെ.കെ ശൈലജക്ക് വോട്ടഭ്യര്‍ഥിച്ച് ഉലകനായകന്‍ കമല്‍ ഹാസന്‍ 

> **Lead Summary:** **പേരാമ്പ്ര:** വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജക്ക് വേണ്ടി വോട്ടഭ്യര്‍ഥിച്ച് ഇന്ത്യന്‍ സിനിമ ഇതിഹാസം കമല്‍ ഹാസന്‍. വീഡിയോ വഴിയാണ് കമല്‍ ഹാസന്‍ ശൈലജ ടീച്ചര്‍ക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചത്.

## Article Content

**പേരാമ്പ്ര:** വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജക്ക് വേണ്ടി വോട്ടഭ്യര്‍ഥിച്ച് ഇന്ത്യന്‍ സിനിമ ഇതിഹാസം കമല്‍ ഹാസന്‍. വീഡിയോ വഴിയാണ് കമല്‍ ഹാസന്‍ ശൈലജ ടീച്ചര്‍ക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചത്.

ഇന്ത്യയെ ഇന്ത്യയായി നിലനിര്‍ത്താനാണ് നമ്മള്‍ ഇത്തവണ വോട്ട് ചെയ്യുന്നത്.ആ പോരാട്ടത്തില്‍ പ്രധാന കണ്ണിയാകാന്‍ പോകുന്ന നേതാക്കളില്‍ ഒരാളാണ് വടകരയില്‍ നിന്നും മത്സരിക്കുന്ന എന്റെ പ്രിയ സഹോദരി കെ.കെ ശൈലജ.

ലോകം പകച്ചു നിന്ന കാലത്ത് പോലും കരുത്തും നേതൃപാടവവും തെളിയിച്ച നേതാവാണ്  കെ.കെ ശൈലജ...എന്ന് പറഞ്ഞു തുടങ്ങുന്ന വീഡിയോ നിപ്പ,കോവിഡ് പ്രതിരോധത്തില്‍ ടീച്ചര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ചും ലോകം ടീച്ചറെ ആദരിച്ചതിനെ കുറിച്ചും എടുത്തു പറയുന്നു.

സമകാലിക ഇന്ത്യയിലെ വ്യവസ്ഥിതിക്കെതിരെ പോരാടാന്‍ പാര്‍ലിമെന്റില്‍ ശൈലജ ടീച്ചറുടെ ശബ്ദമുണ്ടാവണമെന്നും,ചുറ്റിക അരിവാള്‍ നക്ഷത്രത്തില്‍ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/195601/actor-kamal-haasan-requested-votes-for-kk-shailajak)