---
title: "ചെമ്പ്ര റോഡില്‍ പൊടിശല്യം രൂക്ഷം; യാത്രക്കാര്‍ വലയുന്നു "
english_title: "Dust storm on Chembra Road; Passengers are surrounded"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19574/dust-storm-on-chembra-road-passengers-are-surrounded"
published_at: "2022-01-07T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d7c058afaf8_OBIT CARD JPG.JPG"
keywords: []
---

# ചെമ്പ്ര റോഡില്‍ പൊടിശല്യം രൂക്ഷം; യാത്രക്കാര്‍ വലയുന്നു 

> **Lead Summary:** **പേരാമ്പ്ര: **ചെമ്പ്ര റോഡില്‍ പൊടിശല്യം മൂലം യാത്രക്കാര്‍ വലയുന്നു. റോഡില്‍ ക്വാറി വേസ്റ്റ് ഇട്ടിരിക്കുന്നതിനാല്‍ വാഹനങ്ങള്‍ പോകുമ്പോള്‍ പൊടി ഉയര്‍ന്ന് ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്.

## Article Content

**പേരാമ്പ്ര: **ചെമ്പ്ര റോഡില്‍ പൊടിശല്യം മൂലം യാത്രക്കാര്‍ വലയുന്നു. റോഡില്‍ ക്വാറി വേസ്റ്റ് ഇട്ടിരിക്കുന്നതിനാല്‍ വാഹനങ്ങള്‍ പോകുമ്പോള്‍ പൊടി ഉയര്‍ന്ന് ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്.

ഇരുചക്രവാഹന യാത്രികരും സമീപ വ്യാപാരികളും കാല്‍നടയാത്രികരുമാണ് കൂടുതല്‍ ദുരിതമനുഭവിക്കുന്നത്.

ജനങ്ങള്‍ക്ക് ശ്വാസതടസ്സവും കണ്ണുകളില്‍ പൊടിയടിച്ച് പോറലും അനുഭവപ്പെടുകയാണ്.

വര്‍ഷങ്ങളായി ഇവിടെ ജനങ്ങള്‍ ചെളിയും പൊടിയുമായി ദുരിതം അനുഭവിക്കുകയാണ്. റോഡ് പണി പുനരാരംഭിച്ചതോടെയാണ് പൊടിശല്യം രൂക്ഷമായിരിക്കുന്നത്.

കരാറുകാരന്‍ റോഡ് നനയ്ക്കുന്നുണ്ടെങ്കിലും അത് ജനങ്ങളുടെയും അധികൃതരുടെയും കണ്ണില്‍ പൊടിയിടാനുള്ള നനക്കല്‍ മാത്രമാണ് നടക്കുന്നത്. പൊടിശല്യത്തിന് യാതൊരു ശമനവുമില്ല.

ഇത് പോലെ യാത്രാ ദുരിതം നേരിട്ടിരുന്ന പൈതോത്ത് റോഡിന്റെയും കന്നാട്ടി റോഡിന്റെയും പണി ടെര്‍മിനേറ്റ് ചെയ്തിട്ടുണ്ട് ഇത് ജനങ്ങക്ക് ആശ്വാസ വാര്‍ത്തയാണ്. പൊടി ശല്യത്തിന് അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19574/dust-storm-on-chembra-road-passengers-are-surrounded)