---
title: "ഐആര്‍എംയു മേഖല കണ്‍വെന്‍ഷനും ഇഫ്താര്‍ മീറ്റും "
english_title: "IRMU Regional Convention and Iftar Meet at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/195771/irmu-regional-convention-and-iftar-meet-at-perambra"
published_at: "2024-03-31T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6608efcbc800c_1_irmu.jpg"
keywords: []
---

# ഐആര്‍എംയു മേഖല കണ്‍വെന്‍ഷനും ഇഫ്താര്‍ മീറ്റും 

> **Lead Summary:** ** പേരാമ്പ്ര: **ഐആര്‍എംയു പേരാമ്പ്ര മേഖല കണ്‍വെന്‍ഷനും ഇഫ്താര്‍ വിരുന്നും പേരാമ്പ്ര ഇടിഐ ആര്‍ട്ട് ഗാലറി ഹാളില്‍ വെച്ച് നടന്നു.

## Article Content

** പേരാമ്പ്ര: **ഐആര്‍എംയു പേരാമ്പ്ര മേഖല കണ്‍വെന്‍ഷനും ഇഫ്താര്‍ വിരുന്നും പേരാമ്പ്ര ഇടിഐ ആര്‍ട്ട് ഗാലറി ഹാളില്‍ വെച്ച് നടന്നു.

പരിപാടി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  വി.കെ. പ്രമോദ് മുഖ്യാതിഥിയായി.

ഇബ്രാഹിം കല്‍പ്പത്തൂര്‍ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണവും നടന്നു. പി.കെ. പ്രിയേഷ് കുമാര്‍, കുഞ്ഞബ്ദുള്ള വാളൂര്‍, കെ.ടി.കെ റഷീദ്, കെ.പി സുനില്‍ കുമാര്‍, എം.കെ ഫസലുറഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു.

പേരാമ്പ്ര മേഖല കമ്മിറ്റി ഭാരവാഹികളായി ഇബ്രാഹിം കല്‍പ്പത്തൂര്‍ (പ്രസിഡന്റ്), യു.കെ. ഷിജു ( സെക്രട്ടറി), കെ.പി. സുനില്‍കുമാര്‍ (വൈസ് പ്രസിഡന്റ്), ബാബു കുതിരോട് (ജോ. സെക്രട്ടറി), ദേവരാജ് കന്നാട്ടി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/195771/irmu-regional-convention-and-iftar-meet-at-perambra)