---
title: " ശൈലജ ടീച്ചര്‍ക്ക് വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ട് സ്ത്രീ സഹസ്രങ്ങള്‍ പങ്കെടുക്കുന്ന മഹാറാലി നാളെ"
english_title: "  Maharally to be held on April 1 to be attended by thousands of women seeking votes for Shailaja's teacher"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/195799/maharally-to-be-held-on-april-1-to-be-attended-by-thousands-of-women-seeking-votes-for-shailajas-teacher"
published_at: "2024-03-31T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660905af2e97c_press_club.png"
keywords: []
---

#  ശൈലജ ടീച്ചര്‍ക്ക് വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ട് സ്ത്രീ സഹസ്രങ്ങള്‍ പങ്കെടുക്കുന്ന മഹാറാലി നാളെ

> **Lead Summary:** **വടകര:** വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി കെ കെ ശൈലജ ടീച്ചര്‍ക്ക് വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ട് സ്ത്രീ സഹസ്രങ്ങള്‍ പങ്കെടുക്കുന്ന മഹാറാലി ഏപ്രില്‍ ഒന്നിന് നാളെ വടകര നാരായണ murdo സ്റ്റേഡിയത്തില്‍ വെച്ചു നടക്കുന്നു.

## Article Content

**വടകര:** വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി കെ കെ ശൈലജ ടീച്ചര്‍ക്ക് വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ട് സ്ത്രീ സഹസ്രങ്ങള്‍ പങ്കെടുക്കുന്ന മഹാറാലി ഏപ്രില്‍ ഒന്നിന് നാളെ വടകര നാരായണ murdo സ്റ്റേഡിയത്തില്‍ വെച്ചു നടക്കുന്നു.

വടകരയിലെ . സ്ത്രീകള്‍ ടീച്ചര്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് നടക്കുന്ന റാലി സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം സഖാവ് ബന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും.

കേന്ദ്ര സര്‍ക്കാര്‍ സ്ത്രീ സുരക്ഷയ്ക്കും ക്ഷേമത്തിനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതില്‍ നിന്ന് പിന്മാറുന്ന ഘട്ടത്തിലാണ് കേരളത്തില്‍ പ്രത്യേകമായി വനിതാ ശിശുക്ഷേമ വകുപ്പിന് രൂപം കൊടുത്തു കൊണ്ട് വൈവിധ്യങ്ങളായ പദ്ധതികള്‍ ആവിഷ്‌കരിച്ച് സ്ത്രീ ശാക്തീകരണത്തിന് ശൈലജ ടീച്ചര്‍ നേതൃത്വം നല്‍കിയത്.നിപ്പയും കോവിഡും ദുരിതം വിതറിയ നാളുകളില്‍ ആരോഗ്യ സംവിധാനങ്ങളെയാകെ ക്രോഡീകരിച്ച് അതിജീവനത്തിലേക്ക് നയിച്ച സ്ത്രീ ശക്തിയുടെ പ്രതീകമാണ് ശൈലജ ടീച്ചര്‍. ടീച്ചര്‍ക്കൊപ്പമാണ് വടകരയിലെ വനിതകള്‍ എന്ന പ്രഖ്യാപനത്തോടെ ഏപ്രില്‍ ഒന്നിന് വൈകുന്നേരം 6 മണിക്ക് കോട്ടപറമ്പ് നിന്നും ആരംഭിക്കുന്ന റാലി നാരായണ സ്റ്റേഡിയത്തില്‍ അവസാനിക്കും. അവിടെ വെച്ചു നടക്കുന്ന പൊതുയോഗത്തില്‍ പി കെ ശ്രീമതി ടീച്ചര്‍. ഇ.എസ് ബിജിമോള്‍. ഒ  ഷീജ,അജിത കുന്നത്ത്. അഡ്വ.ബിനിഷ, ഖദീജ ടീച്ചര്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് കലാമണ്ഡലം ഐശ്വര്യയുടെ 'നിറയെ ചുവന്ന പൂക്കള്‍' എന്ന നൃത്ത കലാരൂപംഅരങ്ങേറും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/195799/maharally-to-be-held-on-april-1-to-be-attended-by-thousands-of-women-seeking-votes-for-shailajas-teacher)