---
title: "ആവേശമായി കൂത്തുപറമ്പ് മണ്ഡലം പര്യടനം"
english_title: "Koothuparamba Constituency Tour With Enthusiasm"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/195813/koothuparamba-constituency-tour-with-enthusiasm"
published_at: "2024-03-31T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66090f5cc9a47_paryadanam.png"
keywords: []
---

# ആവേശമായി കൂത്തുപറമ്പ് മണ്ഡലം പര്യടനം

> **Lead Summary:** **കോഴിക്കോട്:** കൂത്തുപറമ്പ് ആവേശത്തിന്റെ അലയൊലികളുമായി വടകര പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ കൂത്തുപറമ്പ് മണ്ഡലം പര്യടനം.

## Article Content

**കോഴിക്കോട്:** കൂത്തുപറമ്പ് ആവേശത്തിന്റെ അലയൊലികളുമായി വടകര പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ കൂത്തുപറമ്പ് മണ്ഡലം പര്യടനം.

രാവിലെ പാനൂരിനടുത്ത് പുതുശ്ശേരി പള്ളിയില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് കരിയാട് വരെ സ്ഥാനാര്‍ഥി നടന്നു വോട്ടുതേടി. ശേഷം താഴെ പൂക്കോം വഴി പാനൂര്‍ ഗുരുസന്നിധിയില്‍ എത്തി. മൊകേരി ഗ്രാമപഞ്ചായത്ത് ഓഫിസ് സന്ദര്‍ശിച്ച് പ്രസിഡന്റ് പി. വത്സന്‍, വൈസ് പ്രസിഡന്റ് എം. രാജശ്രീ, ഓഫിസ് ജീവനക്കാര്‍ തുടങ്ങിയവരോട് വോട്ടഭ്യര്‍ഥിച്ചു.

കോട്ടയങ്ങാടിയില്‍ 200 വര്‍ഷം പഴക്കമുള്ള കോട്ടാല്‍ തറവാട് സന്ദര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പി.കെ സമ്രത്തിനെയും കുടുംബത്തെയും കണ്ടു. ശേഷം കിണവക്കല്‍ പ്രദേശത്ത് വോട്ടഭ്യര്‍ഥിച്ചു. ഉച്ചവിശ്രമത്തിന് ശേഷം ചെറുവാഞ്ചേരിയിലും തുടര്‍ന്ന് പാറാട്ടുമെത്തി. പാറാട്ട് ഒട്ടനവധി പ്രവര്‍ത്തകരുടെ അകമ്പടിയില്‍ അങ്ങാടി ചുറ്റിയ ശേഷം പൊയിലൂരിലെത്തിയ ശേഷം കടവത്തൂരില്‍ പര്യടനംഅവസാനിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/195813/koothuparamba-constituency-tour-with-enthusiasm)