---
title: "കെ.കെ ബഷീര്‍ അനുസ്മണം നടത്തി മുസ്ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി "
english_title: "Muslim League Mepayyur Panchayath Committee held memorial service for KK Basheer"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/195972/muslim-league-mepayyur-panchayath-committee-held-memorial-service-for-kk-basheer"
published_at: "2024-04-01T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660a43fb49ff2_1_anus.JPG"
keywords: []
---

# കെ.കെ ബഷീര്‍ അനുസ്മണം നടത്തി മുസ്ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി 

> **Lead Summary:** **മേപ്പയ്യൂര്‍: **മുസ്ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയും, അധ്യാപകനും മത-സാമൂഹ്യ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കെ.കെ ബഷീര്‍ അനുസ്മണം നടത്തി.

## Article Content

**മേപ്പയ്യൂര്‍: **മുസ്ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയും, അധ്യാപകനും മത-സാമൂഹ്യ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കെ.കെ ബഷീര്‍ അനുസ്മണം നടത്തി.

മുസ്‌ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം പാര്‍ട്ടി സംസ്ഥാന കൗണ്‍സിലര്‍ എ.വി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കമ്മന അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.

യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ടി.കെ.എ ലത്തീഫ്, കെ.എം.എ അസീസ്, ഷര്‍മിന കോമത്ത്, എം.കെ. അബ്ദുറഹിമാന്‍, കീപ്പോട്ട് പി മൊയ്തി, ടി.കെ അബ്ദുറഹിമാന്‍, മുജീബ് കോമത്ത്, കീപ്പോട്ട് അമ്മത്, ഇല്ലത്ത് അബ്ദുറഹിമാന്‍, ഐ.ടി അബ്ദുസലാം എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/195972/muslim-league-mepayyur-panchayath-committee-held-memorial-service-for-kk-basheer)