---
title: "സൗജന്യ നേത്രരോഗ നിര്‍ണ്ണയ ക്യാമ്പ് "
english_title: "Free eye disease screening camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/195982/free-eye-disease-screening-camp"
published_at: "2024-04-01T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660a4b74e2e4b_1_camb.JPG"
keywords: []
---

# സൗജന്യ നേത്രരോഗ നിര്‍ണ്ണയ ക്യാമ്പ് 

> **Lead Summary:** **പേരാമ്പ്ര**: ഐശ്വര്യമഹിളാസമാജം കടിയങ്ങാടും കോം ട്രസ്റ്റ് കണ്ണാശുപത്രി കോഴിക്കോടും സംയുക്തമായി കടിയങ്ങാട് തന്തമല അംഗണവാടിയില്‍ വെച്ച് നേത്രരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര**: ഐശ്വര്യമഹിളാസമാജം കടിയങ്ങാടും കോം ട്രസ്റ്റ് കണ്ണാശുപത്രി കോഴിക്കോടും സംയുക്തമായി കടിയങ്ങാട് തന്തമല അംഗണവാടിയില്‍ വെച്ച് നേത്രരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പ് നാഷനല്‍ എന്‍ജിഒ കോണ്‍ഫഡറേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മോഹനന്‍ കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പപ്പന്‍ കന്നാട്ടി അധ്യക്ഷത വഹിച്ചു.

കോം ട്രസ്റ്റ് കണ്ണാശുപത്രി പ്രോജക്ട് കോ -ഓര്‍ഡിനേറ്റര്‍ ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തി. ഡോ. ഹാഫീസ് മുഹമ്മദ്, നാണു, ടി. സുജിത, ചന്ദ്രിക തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്പില്‍ ഇരുനൂറില്‍പരം ആളുകള്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/195982/free-eye-disease-screening-camp)