---
title: "കിണറിലിറങ്ങി കുടുങ്ങിയ ഗൃഹനാഥന് രക്ഷകരായി അഗ്‌നിരക്ഷാസേന "
english_title: "The fire rescue team rescued the householder who got stuck in the well"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/195988/the-fire-rescue-team-rescued-the-householder-who-got-stuck-in-the-well"
published_at: "2024-04-01T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660a4f5089779_1_woll.JPG"
keywords: []
---

# കിണറിലിറങ്ങി കുടുങ്ങിയ ഗൃഹനാഥന് രക്ഷകരായി അഗ്‌നിരക്ഷാസേന 

> **Lead Summary:** **പേരാമ്പ്ര**: വീട്ടുമുറ്റത്തുള്ള കിണര്‍ വൃത്തിയാക്കുന്നതിനായി കിണറില്‍ ഇറങ്ങിയ ഗൃഹനാഥന്‍ തിരിച്ചു കയറാന്‍ കഴിയാതെ അവശനിലയില്‍ കിണറില്‍ കുടുങ്ങി. വിവരമറിഞ്ഞത്തിയ അഗ്‌നിരക്ഷാസേന ഇയാളെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു.

## Article Content

**പേരാമ്പ്ര**: വീട്ടുമുറ്റത്തുള്ള കിണര്‍ വൃത്തിയാക്കുന്നതിനായി കിണറില്‍ ഇറങ്ങിയ ഗൃഹനാഥന്‍ തിരിച്ചു കയറാന്‍ കഴിയാതെ അവശനിലയില്‍ കിണറില്‍ കുടുങ്ങി. വിവരമറിഞ്ഞത്തിയ അഗ്‌നിരക്ഷാസേന ഇയാളെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു.

മേപ്പയ്യൂര്‍ കൊഴുക്കല്ലൂരില്‍ മോയോല്‍ ബാബു (59) വാണ് സ്വന്തം വീട്ടുമുറ്റത്തെ കിണര്‍ നന്നാക്കുന്നതിനായി ഇറങ്ങി കുടുങ്ങിയത്. തിരിച്ചു കയറാനാവാതെ കുഴഞ്ഞു പോയ ബാബുവിനെ അതിസാഹസികമായാണ് ഫയര്‍ഫോഴ്സ് കരക്കെത്തിച്ചത്.

പേരാമ്പ്ര ഫയര്‍ഫോഴ്സിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീക്കിന്റെ നേതൃത്വത്തില്‍ എത്തിയ ഒരു യൂണിറ്റ്, റെസ്‌ക്യൂ നെറ്റ്, റോപ്പ് എന്നിവയുടെ സഹായത്തോടെയാണ് ബാബുവിനെ സുരക്ഷിതമായി കരക്കെത്തിച്ചത്.

നിലയത്തിലെ ഉദ്യോഗസ്ഥരായ പി.വി മനോജ്, കെ അജേഷ്, കെ ശ്രീകാന്ത്, പി.കെ സിജീഷ്, ടി ബബീഷ്, പി.എം വിജേഷ്, ഹോം ഗാര്‍ഡുമാരായ കെ.പി ബാലകൃഷ്ണന്‍, മുരളീധരന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/195988/the-fire-rescue-team-rescued-the-householder-who-got-stuck-in-the-well)