---
title: "അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് റമസാന്‍ കലക്ഷന്‍ "
english_title: "Arikulam Panchayath Muslim League Ramadan Collection"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/196018/arikulam-panchayath-muslim-league-ramadan-collection"
published_at: "2024-04-01T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660a5f53e36a7_1_ms.JPG"
keywords: []
---

# അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് റമസാന്‍ കലക്ഷന്‍ 

> **Lead Summary:** **മേപ്പയ്യൂര്‍: **കോഴിക്കോട് മെഡിക്കല്‍ കോളേജ് സിഎച്ച് സെന്റര്‍ റമസാന്‍ കലക്ഷന്‍ അരിക്കുളം പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു.

## Article Content

**മേപ്പയ്യൂര്‍: **കോഴിക്കോട് മെഡിക്കല്‍ കോളേജ് സിഎച്ച് സെന്റര്‍ റമസാന്‍ കലക്ഷന്‍ അരിക്കുളം പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു.

ഏക്കാട്ടൂര്‍ ശാഖയില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി. ഇസ്മായില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ.കെ. അഹമദ് മൗലവി അധ്യക്ഷത വഹിച്ചു.

മണ്ഡലം പ്രസിഡണ്ട് ആര്‍.കെ. മുനീര്‍, വി.വി.എം. ബഷീര്‍, കോഡിനേറ്റര്‍ പി.പി.കെ. അബ്ദുള്ള, അമ്മത് പൊയ്‌ലങ്ങല്‍, കെ.എം മുഹമ്മദ്, സകരിയ, എന്‍.കെ. അഷ്‌റഫ്, റഫീഖ് കുറുങ്ങോട്ട്, സി.വി. റഊഫ്ഹാജി, അബ്ദുസ്സലാം കാപ്പുമല്‍, അഷ്‌റഫ് പുതിയോട്ടില്‍, റാഷിദ് കേളോത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/196018/arikulam-panchayath-muslim-league-ramadan-collection)