---
title: "പാടത്ത് കാനയില്‍ അകപ്പെട്ട പശുവിന് രക്ഷകരായി പേരാമ്പ്ര അഗ്‌നിരക്ഷാസേന "
english_title: "PeramBra fire rescue team rescues a cow trapped in a field"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/196053/perambra-fire-rescue-team-rescues-a-cow-trapped-in-a-field"
published_at: "2024-04-01T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660a9750bec66_1_pashu.JPG"
keywords: []
---

# പാടത്ത് കാനയില്‍ അകപ്പെട്ട പശുവിന് രക്ഷകരായി പേരാമ്പ്ര അഗ്‌നിരക്ഷാസേന 

> **Lead Summary:** **കായണ്ണ :** കായണ്ണ മഠത്തില്‍താഴെ പാടശേഖരത്തിലെ കാനയില്‍ അകപ്പെട്ട പശുവിന് രക്ഷകരായി പേരാമ്പ്ര അഗ്‌നിരക്ഷാസേന. ഇന്ന് ഉച്ചയോടെയാണ് പശു കാനയില്‍ വീണത്. ഉടന്‍ തന്നെ അഗ്നി രക്ഷാസേനയെ വിവരമറിയിച്ചു.

## Article Content

**കായണ്ണ :** കായണ്ണ മഠത്തില്‍താഴെ പാടശേഖരത്തിലെ കാനയില്‍ അകപ്പെട്ട പശുവിന് രക്ഷകരായി പേരാമ്പ്ര അഗ്‌നിരക്ഷാസേന. ഇന്ന് ഉച്ചയോടെയാണ് പശു കാനയില്‍ വീണത്. ഉടന്‍ തന്നെ അഗ്നി രക്ഷാസേനയെ വിവരമറിയിച്ചു.

ഏകദ്ദേശം അഞ്ചടിയോളം താഴ്ചയുള്ള കാനയില്‍ വീണ അന്നിയോട്ടില്‍ കുഞ്ഞമ്മദ്കുട്ടിയുടെ പശുവിനെയാണ് സേന രക്ഷപ്പെടുത്തിയത്. പുല്ല്‌ മേയുന്നതിനിടയില്‍ പശു കാനയില്‍ അകപ്പെടുകയായിരുന്നു.

അഗ്‌നിരക്ഷാനിലയത്തിലെ അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്റെ നേതൃത്ത്വത്തില്‍ ഫയര്‍&റെസ്‌ക്യൂ ഓഫീസ്സര്‍മാരായ എന്‍.എം ലതീഷ്, കെ.എന്‍ രതീഷ്, എം മനോജ്, വി.കെ ഷൈജു, ഹോംഗാര്‍ഡ് എ.സി അജീഷ് എന്നിവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

പകല്‍ച്ചൂട് ഉയര്‍ന്നുനില്‍ക്കുന്ന ഈ കാലയളവില്‍ പശുക്കളെ പത്തുമണികഴിഞ്ഞ് വെയില്‍ കൊള്ളിക്കാതെ തണലിലേക്ക് മാറ്റേണ്ടതാണെന്നും, കന്നുകാലികള്‍ക്ക് ആവശ്യമായ കുടിവെള്ളം ലഭ്യമാക്കണമെന്നും സേന അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/196053/perambra-fire-rescue-team-rescues-a-cow-trapped-in-a-field)