---
title: "റമളാന്‍ സ്‌നേഹാദരം സംഘടിപ്പിച്ച് അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി "
english_title: "Arikulam Panchayath Muslim League Committee organized Ramadan Snehadaram"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/196065/arikulam-panchayath-muslim-league-committee-organized-ramadan-snehadaram"
published_at: "2024-04-01T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660aa2fe19714_1_ramalan.JPG"
keywords: []
---

# റമളാന്‍ സ്‌നേഹാദരം സംഘടിപ്പിച്ച് അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി 

> **Lead Summary:** **മേപ്പയ്യൂര്‍:** അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മുന്‍കാല നേതാക്കള്‍ക്ക് റമളാന്‍ സ്‌നേഹാദരം സംഘടിപ്പിച്ചു. ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍:** അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മുന്‍കാല നേതാക്കള്‍ക്ക് റമളാന്‍ സ്‌നേഹാദരം സംഘടിപ്പിച്ചു. ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

മുസ്ലിംലീഗ് രാഷ്ട്രീയ പ്രവര്‍ത്തങ്ങള്‍ക്കൊപ്പം തന്നെ സഹജീവി സ്‌നേഹത്തിലൂടെ പ്രയാസമനുഭവിക്കുന്നവരെയും ബുദ്ധിമുട്ടുന്നവരെയും ചേര്‍ത്ത് പിടിച്ചു കൊണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കാരുണ്യത്തിന്റെ ഉദാത്ത മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്  ഇ.കെ അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്  ആര്‍.കെ മുനീര്‍ മുഖ്യ പ്രഭാഷണം നടത്തി.

അരിക്കുളം പഞ്ചായത്തില്‍ മുസ്ലിം ലീഗ് കെട്ടിപ്പടുക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചവര്‍ക്ക് ദുബായ് കെഎംസിസി അരിക്കുളം പഞ്ചായത്ത് കമ്മറ്റിയുടെ സഹായത്തോടെ സ്‌നേഹാദരം പെരുന്നാള്‍ സമ്മാനം കൈമാറി.

പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി വി.വി.എം ബഷീര്‍ പദ്ധതി വിശദീകരണം നടത്തി. ഖത്തര്‍ കെഎംസിസി പേരാമ്പ്ര മണ്ഡലം വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്ത സിദ്ധീഖ് കാരയാടിന് സ്വീകണം നല്‍കി.

എന്‍.പി കുഞ്ഞിമൊയ്ദീന്‍, ടി.കെ കുഞ്ഞിപ്പക്കി ഹാജി, സി നാസര്‍, എന്‍.കെ അഷ്റഫ്. പൊയിലങ്ങല്‍ അമ്മത്, സലാം കാപ്പുമ്മല്‍, കെ.എം മുഹമ്മദ്, പി.പി.കെ. അബ്ദുള്ള, കെ.എം മുഹമ്മദ് സക്കറിയ, കെ. റഫീഖ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/196065/arikulam-panchayath-muslim-league-committee-organized-ramadan-snehadaram)