---
title: "അഞ്ചാമത് ഇന്ത്യന്‍ ട്രൂത്ത് നെസ്റ്റോ വുമണ്‍ എക്‌സലന്‍സ് പുരസ്‌കാര വിതരണം നാളെ പേരാമ്പ്രയില്‍ "
english_title: "The 5th Indian Truth Nesto Woman Excellence Awards will be held tomorrow in Perambalur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19612/the-5th-indian-truth-nesto-woman-excellence-awards-will-be-held-tomorrow-in-perambalur"
published_at: "2022-01-07T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d7ea2fc89f8_WATER MARK.JPG"
keywords: []
---

# അഞ്ചാമത് ഇന്ത്യന്‍ ട്രൂത്ത് നെസ്റ്റോ വുമണ്‍ എക്‌സലന്‍സ് പുരസ്‌കാര വിതരണം നാളെ പേരാമ്പ്രയില്‍ 

> **Lead Summary:** **പേരാമ്പ്ര:** ഇന്ത്യന്‍ട്രൂത്ത് നെസ്റ്റോ അഞ്ചാമത് ഏര്‍പ്പെടുത്തിയ വുമണ്‍ എക്‌സലന്‍സ് പുരസ്‌കാര സമര്‍പ്പണം നാളെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** ഇന്ത്യന്‍ട്രൂത്ത് നെസ്റ്റോ അഞ്ചാമത് ഏര്‍പ്പെടുത്തിയ വുമണ്‍ എക്‌സലന്‍സ് പുരസ്‌കാര സമര്‍പ്പണം നാളെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വൈകിട്ട് മൂന്നു മണിക്ക് പേരാമ്പ്ര റീജിനല്‍ കോ-ഓപ്പറേറ്റീവ് ബേങ്ക് ഓഡിറ്റോറിയത്തില്‍ വെച്ചാണ് പുരസ്‌കാര വിതരണം നടത്തുക. കേരള സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അവാര്‍ഡ് സമ്മാനിക്കും.

സാന്ത്വന പരിചരണ രംഗത്തെ മികവിന് മുന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, എംഎല്‍എക്കും, മുപ്പത് വര്‍ഷത്തിലധികമായി നൃത്തത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച സിത്താര ബാലകൃഷ്ണന് നര്‍ത്തകിക്കുള്ള പുരസ്‌കാരവും, മാതൃകാ ജനപ്രതിനിധിക്കുള്ള പുരസ്‌കാരംമുന്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായദേവി വയനാടിനും, പ്രമീള സക്കറിയ എറണാകുളത്തിന് മികച്ച സ്വയം സംരംഭക പുരസ്‌കാരവും, രജനി പ്രവീണ്‍ കോഴിക്കോടിന് സംഗീത രംഗത്തെ മികവിനുള്ള പുരസ്‌കാരം, സഹജീവി സ്നേഹം മാതൃക പുരസ്‌കാരം ശോഭന നായര്‍ കാഞ്ഞങ്ങാട്, എഴുത്തുകാരികളുടെ കാവ്യ സമാഹാരത്തിന് ഏര്‍പ്പെടുത്തിയ കാവ്യ പുരസ്‌കാരത്തിന് ഡോ. കല സജീവനും അര്‍ഹയായി.

പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ കെ. മുരളീധരന്‍ എംപി മുഖ്യാതിഥിയായിരിക്കും. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക, ബിസിനസ് മേഖലയിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.

ഇന്ത്യന്‍ ട്രൂത്ത് ചീഫ് എഡിറ്റര്‍ രാധാ കൃഷ്ണന്‍ ചാലിക്കര, മാനേജിംഗ് എഡിറ്റര്‍ ഇ.എം. ബാബു, ടി.എം. ബാലകൃഷ്ണന്‍, റഷീദ് മുതുകാട്  എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19612/the-5th-indian-truth-nesto-woman-excellence-awards-will-be-held-tomorrow-in-perambalur)