---
title: "ഷാഫി വിജയിക്കേണ്ടത് വിദ്യാര്‍ത്ഥികളുടെ ഉത്തരവാദിത്വം"
english_title: "It is the responsibility of the students that Shafi should succeed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/196120/it-is-the-responsibility-of-the-students-that-shafi-should-succeed"
published_at: "2024-04-01T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660ae403c7fb2_wwwwwwwwwwwwwww.png"
keywords: []
---

# ഷാഫി വിജയിക്കേണ്ടത് വിദ്യാര്‍ത്ഥികളുടെ ഉത്തരവാദിത്വം

> **Lead Summary:** **വടകര :** ഷാഫി പറമ്പില്‍ വിജയിക്കേണ്ടത് വിദ്യാര്‍ത്ഥികളുടെ ഉത്തരവാദിത്തമാണെന്നും, രാജ്യത്തിന്റെ നിലനില്‍പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഈ തിരഞ്ഞെടുപ്പില്‍ യുവ തലമുറ ഷാഫിയോടൊപ്പവും ഐക്യമുന്നണിക്കൊപ്പവുമാണ് നിലയുറപ്പിക്കേണ്ടത് എന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള പറഞ്ഞു.

## Article Content

**വടകര :** ഷാഫി പറമ്പില്‍ വിജയിക്കേണ്ടത് വിദ്യാര്‍ത്ഥികളുടെ ഉത്തരവാദിത്തമാണെന്നും, രാജ്യത്തിന്റെ നിലനില്‍പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഈ തിരഞ്ഞെടുപ്പില്‍ യുവ തലമുറ ഷാഫിയോടൊപ്പവും ഐക്യമുന്നണിക്കൊപ്പവുമാണ് നിലയുറപ്പിക്കേണ്ടത് എന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള പറഞ്ഞു.

യു.ഡി.എസ്.എഫ് വടകര പാര്‍ലിമെന്റ് കമ്മിറ്റി കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എം എസ് എഫ് ജില്ല പ്രസിഡന്റ് അഫ്‌നാസ് ചോറോട് അദ്ധ്യക്ഷത വഹിച്ചു.

എം എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫ് മുഖ്യപ്രഭാഷണം നടത്തികെ എസ് യു ജില്ല പ്രസിഡന്റ് വി ടി സൂരജ് കെ എസ് യു കണ്ണൂര്‍ ജില്ല പ്രസിഡന്റ് അതുല്‍ എം സി സംസ്ഥാന ജനറല്‍ സെക്രട്ടറി മാരായ അര്‍ജുന്‍ കറ്റായത്ത്, സനൂജ് കുരുവട്ടൂര്‍, ഗൗജ വിജയകുമാര്‍, അജാസ് കുഴല്‍മന്ദം, ഒകെ കുഞ്ഞബ്ദുള്ള മാസ്റ്റര്‍, വി എം റഷാദ്, ആസിഫ് കലാം, അര്‍ജുന്‍ പൂനത്ത്, കാസിം പി കെ, അന്‍സീര്‍ പനോളി, അഫ്രിന്‍ ടി ടി മുഹമ്മദ് പേരോട് ,തുടങ്ങിയവര്‍സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/196120/it-is-the-responsibility-of-the-students-that-shafi-should-succeed)