---
title: "എന്‍ഡിഎ പേരാമ്പ്ര നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ "
english_title: "NDA Perambra Constituency Election Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/196206/nda-perambra-constituency-election-convention"
published_at: "2024-04-02T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660ba42a7e1e2_1_pfff.JPG"
keywords: []
---

# എന്‍ഡിഎ പേരാമ്പ്ര നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ 

> **Lead Summary:** ** പേരാമ്പ്ര **: എന്‍ഡിഎ പേരാമ്പ്ര നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ബിജെപി ജില്ല പ്രസിഡന്റ് വി.കെ സജീവന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര **: എന്‍ഡിഎ പേരാമ്പ്ര നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ബിജെപി ജില്ല പ്രസിഡന്റ് വി.കെ സജീവന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

ലോകസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇരു മുന്നണികളും നിലനില്‍പ്പിന് വേണ്ടി മത്സരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് പ്രതിപക്ഷ നേതൃസ്ഥാനത്തിന് വേണ്ടി മത്സരിക്കുമ്പോള്‍, പാര്‍ട്ടി ചിഹ്നം നിലനിര്‍ത്താനാണ് സിപിഎം മത്സരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. മധു പുഴയരികത്ത് അധ്യക്ഷത വഹിച്ചു.

കണ്‍വെന്‍ഷന് മുന്നോടിയായി ടൗണില്‍ സ്ഥാനാര്‍ത്ഥിയുടെ നേത്യത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത റോഡ് ഷോയും നടന്നു.

സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണന്‍, എം മോഹനന്‍, രാമദാസ് മണലേരി, ഇ മനീഷ്, തറമല്‍ രാഗേഷ്, എം.പി രാജന്‍, കെ.കെ രജിഷ്, കെ. ജയേഷ്, നാഗത്ത് നാരായണന്‍, വി.സി ബിനിഷ്, ജുബിന്‍ ബാലകൃഷ്ണന്‍, കെ. അനുപ്, ബാബു പുതുപറമ്പില്‍, എം പ്രകാശന്‍, ഡി.കെ മനു, നവനീത് കൃഷ്ണന്‍, ബാബു കാരയാട്, ടി.എം ഹരിദാസ്, കെ. പ്രദിപന്‍, മോഹനന്‍ ചാലിക്കര, ടി.എം.കെ കല്ലൂര്‍, സി.കെ ലിീല എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/196206/nda-perambra-constituency-election-convention)