---
title: "വിഷുവിന് ഒരു മുറം പച്ചക്കറി വിളവെടുപ്പ് ഇന്ന് "
english_title: "Vegetable harvest today for Vishu at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/196214/vegetable-harvest-today-for-vishu-at-perambra"
published_at: "2024-04-02T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660ba99b11585_1_pacha.JPG"
keywords: []
---

# വിഷുവിന് ഒരു മുറം പച്ചക്കറി വിളവെടുപ്പ് ഇന്ന് 

> **Lead Summary:** **നൊച്ചാട്: **ചാത്തോത്ത് താഴെ വയലില്‍ വയലോരം സംഘത്തിന്റെ കാര്‍ഷിക കൂട്ടായ്മ ഗ്രാമശ്രീ നട്ടുവളര്‍ത്തിയ ഹ്യസ്വകാല പച്ചക്കറിയുടെ വിളവെടുപ്പ് ഇന്ന് വൈകുന്നേരം 4 മണിക്ക് നടക്കും.

## Article Content

**നൊച്ചാട്: **ചാത്തോത്ത് താഴെ വയലില്‍ വയലോരം സംഘത്തിന്റെ കാര്‍ഷിക കൂട്ടായ്മ ഗ്രാമശ്രീ നട്ടുവളര്‍ത്തിയ ഹ്യസ്വകാല പച്ചക്കറിയുടെ വിളവെടുപ്പ് ഇന്ന് വൈകുന്നേരം 4 മണിക്ക് നടക്കും.

വിളവെടുപ്പ് ഉദ്ഘാടനം നൊച്ചാട് കൃഷിഭവന്‍ ഓഫീസര്‍ ടി.ജെ ജിജോ ജോസഫ് നിര്‍വ്വഹിക്കും. ചടങ്ങില്‍ സി.പി സജീവന്‍ അധ്യക്ഷത വഹിക്കും.

ഏകദേശം 10 സെന്റില്‍ വെള്ളരി, കയ്പ്പ, ചീര, പയര്‍, കുമ്പളം എന്നിവ കൃഷി ചെയ്തു. ടി.പി. രാജന്‍, പി.കെ സുരേഷ്, പി. അബൂബക്കര്‍, എ.കെ.കെ അബ്ദുള്ള, കെ ശ്രീധരന്‍, വി.കെ ബഷീര്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എം.എം പ്രസീദ എന്നിവര്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/196214/vegetable-harvest-today-for-vishu-at-perambra)