---
title: "ജല ജീവന്‍ മിഷന്റെ പ്രവര്‍ത്തനം കൂത്താളി ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി"
english_title: "Jal Jeevan Mission started functioning in Koothali Grama Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19624/jal-jeevan-mission-started-functioning-in-koothali-grama-panchayat"
published_at: "2022-01-07T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d824bd4ae42_WATER MARK.JPG"
keywords: []
---

# ജല ജീവന്‍ മിഷന്റെ പ്രവര്‍ത്തനം കൂത്താളി ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി

> **Lead Summary:** ** കൂത്താളി :** ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയായ ജല ജീവന്‍ മിഷന്റെ പ്രവര്‍ത്തനം കൂത്താളി ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി.

## Article Content

** കൂത്താളി :** ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയായ ജല ജീവന്‍ മിഷന്റെ പ്രവര്‍ത്തനം കൂത്താളി ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി.

കേന്ദ്ര കേരള സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ജല ജീവന്‍ മിഷന്‍. 2024 ആവുമ്പോഴേക്കും എല്ലാ ഗ്രാമപ്രദേശ വീടുകളിലേക്കും ആവശ്യമായ വെള്ളം തുല്യ അളവില്‍ ന്യായമായ നിരക്കില്‍ എത്തിക്കുക എന്നതാണ് ജല ജീവന്‍ മിഷന്റെ ലക്ഷ്യം.

പദ്ധതി നേരത്തെ കൊണ്ടു വന്നെങ്കിലും കോവിഡ് 19 ന്റെ പശ്ചാത്തലമായതിനാല്‍ പദ്ധതി ഇത്രയും വൈകി 2020 നവംബറില്‍ തുടങ്ങിയത്.

പദ്ധതി നിര്‍വ്വഹണത്തിന്റെ ഭാഗമായി നിര്‍വ്വഹണ സഹായ ഏജന്‍സിയായ കേരള ഗ്രാമ നിര്‍മ്മാണ സമിതിയുടെ ഓഫീസിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു നിര്‍വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനൂപ് കുമാര്‍, ജന പ്രതിനിധികള്‍, മറ്റു സ്റ്റാഫ് അംഗങ്ങള്‍, സിഡിഎസ് ജീവനക്കാര്‍, ടീം ലീഡര്‍ ജാനറ്റ്, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ അമിയ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19624/jal-jeevan-mission-started-functioning-in-koothali-grama-panchayat)