---
title: "പെരിയക്കമണ്ണില്‍ ഭഗവതി ക്ഷേത്ര ഉത്സവം കൊടിയേറി "
english_title: "Bhagavathy temple festival flagged off in Periyakkamannil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/196418/bhagavathy-temple-festival-flagged-off-in-periyakkamannil"
published_at: "2024-04-03T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660ce97b626a7_1_peri.jpg"
keywords: []
---

# പെരിയക്കമണ്ണില്‍ ഭഗവതി ക്ഷേത്ര ഉത്സവം കൊടിയേറി 

> **Lead Summary:** **ആവള: **കുട്ടോത്ത് മഠത്തില്‍മുക്ക് പെരിയക്കമണ്ണില്‍ ഭഗവതി ക്ഷേത്ര ഉത്സവത്തിന് ക്ഷേത്രകര്‍മിയുടെ നേതൃത്വത്തില്‍ കൊടിയേറി. ഉത്സവാഘോഷം 7, 8 തിയതികളില്‍ നടക്കും.

## Article Content

**ആവള: **കുട്ടോത്ത് മഠത്തില്‍മുക്ക് പെരിയക്കമണ്ണില്‍ ഭഗവതി ക്ഷേത്ര ഉത്സവത്തിന് ക്ഷേത്രകര്‍മിയുടെ നേതൃത്വത്തില്‍ കൊടിയേറി. ഉത്സവാഘോഷം 7, 8 തിയതികളില്‍ നടക്കും.

7 ന് തായമ്പക, പ്രസാദ ഊട്ട്, ഇളനീര്‍ക്കുലവരവ്, ദീപാരാധന, വെള്ളാട്ടം, തെക്കിരിക്കല്‍, ഗുരുതി തര്‍പ്പണം എന്നീ മുഖ്യചടങ്ങുകള്‍ നടക്കും.

8 ന് കാലത്ത് ക്ഷേത്രകര്‍മിയുടെയും മറ്റു കുടുംബാംഗങ്ങളുടെയും നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ യാത്രയും ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/196418/bhagavathy-temple-festival-flagged-off-in-periyakkamannil)