---
title: "വീടിന്റെ തറക്കുള്ളില്‍ വാസസ്ഥലമൊരുക്കിയ രാജവെമ്പാലയെ പിടികൂടി"
english_title: "A king cobra was caught inside the floor of the house at muthukad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/196450/a-king-cobra-was-caught-inside-the-floor-of-the-house-at-muthukad"
published_at: "2024-04-03T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660cfe1feae84_1_apa.jpg"
keywords: []
---

# വീടിന്റെ തറക്കുള്ളില്‍ വാസസ്ഥലമൊരുക്കിയ രാജവെമ്പാലയെ പിടികൂടി

> **Lead Summary:** ** പേരാമ്പ്ര:** വീടിന്റെ തറക്കുള്ളില്‍ വാസസ്ഥലമൊരുക്കിയ രാജവെമ്പാലയെ പെരുവണ്ണാമൂഴി വനം വകുപ്പ് വിഭാഗത്തിലെ പാമ്പു പിടുത്ത വിദഗ്ദന്‍ സുരേന്ദ്രന്‍ കരിങ്ങാട് പിടികൂടി.

## Article Content

** പേരാമ്പ്ര:** വീടിന്റെ തറക്കുള്ളില്‍ വാസസ്ഥലമൊരുക്കിയ രാജവെമ്പാലയെ പെരുവണ്ണാമൂഴി വനം വകുപ്പ് വിഭാഗത്തിലെ പാമ്പു പിടുത്ത വിദഗ്ദന്‍ സുരേന്ദ്രന്‍ കരിങ്ങാട് പിടികൂടി.

വര്‍ഷങ്ങള്‍ പിന്നിടുന്ന പ്രവര്‍ത്തനത്തിനിടയില്‍ നൂറ്റിനാലാമനാണ് ഇന്നലെ സുരേന്ദ്രന്‍ കരിങ്ങാടന്റെ പിടിയിലായത്.

മുതുകാട് എഎന്‍വി സെക്ഷന്‍ ക്വാര്‍ട്ടേഴ്‌സില്‍ സ്ത്രീ ഒറ്റക്ക് താമസിക്കുന്ന വീടിന്റെ തറക്കുള്ളില്‍ കൂടു കൂട്ടിയ നാഗരാജനെ, വീടിന്റെ തറയുടെ കുറച്ച് ഭാഗത്തെ കല്ല് ഇളക്കി മാറ്റിയ ശേഷമാണ് പാമ്പിനെ കണ്ടത്.

ഏതാനും ദിവസമായി വീടിന്റെ തറക്കകത്ത് നിന്ന് അപശബ്ദങ്ങള്‍ കേട്ടു വരുന്നതായും കാലത്ത് ഒമ്പതരയോടെ പാമ്പിന്റെ തലഭാഗം പുറത്ത് കണ്ടതായും താമസക്കാരി പറഞ്ഞു.

തുടര്‍ന്ന് പാമ്പ് പിടുത്തത്തില്‍ വിദഗ്ദനായ സുരേന്ദ്രന്റെ സഹായം തേടുകയായിരുന്നു. സുരേന്ദ്രന്‍ എത്തി അര മണിക്കൂറിനകം രാജവെമ്പാലയെ പിടികൂടുകയും ചെയ്തു.

കഴിഞ്ഞ ദിവസം പിടികൂടി രാജവെമ്പാലക്കൊപ്പം ഇതിനേയും താല്‍ക്കാലികമായാ പെരുവണ്ണാമൂഴിയില്‍ സൂക്ഷിച്ചിരിക്കയാണ്

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/196450/a-king-cobra-was-caught-inside-the-floor-of-the-house-at-muthukad)