---
title: "ചെറുവണ്ണൂരിലെ തെക്കെ പെരുവന ആര്യ അന്തരിച്ചു "
english_title: "Theke Peruvana Arya of Cheruvannur passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/196471/theke-peruvana-arya-of-cheruvannur-passed-away"
published_at: "2024-04-03T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d0cec008c6_1_arya.jpg"
keywords: []
---

# ചെറുവണ്ണൂരിലെ തെക്കെ പെരുവന ആര്യ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര :** ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ തെക്കെ പെരുവന ആര്യ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകീട്ട് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര :** ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ തെക്കെ പെരുവന ആര്യ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകീട്ട് വീട്ടുവളപ്പില്‍.

രക്താര്‍ബുദത്തെ തുടര്‍ന്ന് ചികിത്സക്കിടയിലിരിക്കെയാണ് കഴിഞ്ഞ ദിവസം രാത്രി വെല്ലൂരിലെ ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങിയത്.

ആദ്യഘട്ടത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് വെല്ലൂരിലും ചികിത്സയിലായിരുന്നു.

നിര്‍ധന കുടുംബമായതിനാല്‍ നാട്ടുകാര്‍ വാര്‍ഡ് തോറും ചികിത്സാസഹായകമ്മിറ്റിക്ക് രൂപം കൊടുത്ത് ഫണ്ട് സ്വരൂപിച്ചു വരുന്നതിനിടയിലാണ് ആര്യ മരണത്തിന് കീഴടങ്ങിയത്.

തെക്കെ പെരുവന കരുണന്റേയും ആശാവര്‍ക്കറായ സുനിതയുടേയും  മകളാണ് ആര്യ. സഹോദരന്‍: അരുണ്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/196471/theke-peruvana-arya-of-cheruvannur-passed-away)