---
title: "സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് "
english_title: "Safety awareness class at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/196507/safety-awareness-class-at-perambra"
published_at: "2024-04-03T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d26797d949_1_kyamb.jpg"
keywords: []
---

# സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ഗവണ്‍മെന്റ് യുപി സ്‌കൂള്‍ ജെആര്‍സി വിദ്യാര്‍ത്ഥികള്‍ക്ക് ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ഗവണ്‍മെന്റ് യുപി സ്‌കൂള്‍ ജെആര്‍സി വിദ്യാര്‍ത്ഥികള്‍ക്ക് ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു.

സ്‌കൂള്‍ ഹാളില്‍ സംഘടിപ്പിച്ച പഠന ക്യാമ്പ് റെഡ്‌ക്രോസ് കൊയിലാണ്ടി താലൂക്ക് സെക്രട്ടറി ബാലന്‍ ഉദ്ഘാടനം ചെയ്തു.

ക്യാമ്പിന്റെ ഭാഗമായി ഗൃഹസുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തി. പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ ക്ലാസെടുത്തു.

എല്‍പിജി അപകട സാധ്യതകളെക്കുറിച്ചും പ്രതിരോധ മാര്‍ഗ്ഗങ്ങളും വിശദീകരിച്ചു. ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ ഉപയോഗിക്കുന്നതിനുള്ള പ്രയോഗിക പരിശീലനവും, തുടര്‍ന്ന് കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/196507/safety-awareness-class-at-perambra)