---
title: "ജ്യോമട്രിക്കല്‍ ചിത്ര രചനയില്‍ മികവ് തെളിയിച്ച മാട്ടനോട് സ്‌കൂള്‍ വിദ്യാര്‍ത്ഥി അര്‍ജുന്‍ കൃഷ്ണയെ ആദരിച്ചു "
english_title: "School student Arjun Krishna honored for his outstanding work in geometric painting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19651/school-student-arjun-krishna-honored-for-his-outstanding-work-in-geometric-painting"
published_at: "2022-01-07T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d8164579eba_OBIT CARD JPG.JPG"
keywords: []
---

# ജ്യോമട്രിക്കല്‍ ചിത്ര രചനയില്‍ മികവ് തെളിയിച്ച മാട്ടനോട് സ്‌കൂള്‍ വിദ്യാര്‍ത്ഥി അര്‍ജുന്‍ കൃഷ്ണയെ ആദരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ജ്യോമട്രിക്കല്‍ ചിത്ര രചനയില്‍ മികവ് തെളിയിച്ച മാട്ടനോട് സ്‌കൂള്‍ വിദ്യാര്‍ത്ഥി അര്‍ജുന്‍ കൃഷ്ണയെ ആദരിച്ചു.

## Article Content

**പേരാമ്പ്ര: **ജ്യോമട്രിക്കല്‍ ചിത്ര രചനയില്‍ മികവ് തെളിയിച്ച മാട്ടനോട് സ്‌കൂള്‍ വിദ്യാര്‍ത്ഥി അര്‍ജുന്‍ കൃഷ്ണയെ ആദരിച്ചു.

വിവിധ മത്സരങ്ങളില്‍ ജില്ലാ തല വിജയിയും 200-ഓളം ജ്യോമെട്രിക്കല്‍ ചിത്രങ്ങളും വരച്ച അതുല്യ പ്രതിഭയായ അര്‍ജുന്‍ കൃഷ്ണയെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ കായണ്ണ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ നാരായണന്‍ ആദരിച്ചു.

പി ടി.എ. പ്രസിഡന്റ് എന്‍.പി. ഗോപി അധ്യക്ഷത വഹിച്ചു. എംടിഎ ചെയര്‍ പേഴ്സണ്‍ എ.ന്‍.കെ നിഷിദ, കുഞ്ഞബ്ദുള്ള പുലൂക്കില്‍, വി.പി ഷാജി, എം.കെ ബാലന്‍, കെ. സോജ, ടി. ലിസിത എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

പ്രധാന അധ്യാപകന്‍ ഇന്‍ ചാര്‍ജ് കെ. സജീവന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് സി.പി ലിഷ നന്ദി യും പറഞ്ഞു.

തുടര്‍ന്ന് അര്‍ജുന്‍ കൃഷ്ണ വരച്ച ജ്യോമട്രിക്കല്‍ ചിത്ര പ്രദര്‍ശനവും നടന്നു. കായണ്ണ മൊട്ടന്തറ രാമനിലയത്തില്‍ അനീഷ് സബിത ദമ്പതിമാരുടെ ഏക മകനാണ് അര്‍ജുന്‍ കൃഷ്ണ.

ലോക്ക് ഡൌണ്‍ കാലത്ത് ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാട്ടനോട് എയുപി സ്‌കൂളില്‍ രാമാനുജന്‍ മാത്‌സ് ക്ലബ് അധ്യാപിക ലിഷയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച ഗണിത ശാസ്ത്ര പാറ്റേണ്‍ പ്രതിഭ സഹദേവന്റെ ശിക്ഷണത്തില്‍ അര്‍ജുന്‍ ഏവരെയും അത്ഭുതപ്പെടുത്തുന്ന 200 ല്‍ അധികം ചിത്രങ്ങള്‍ ആണ് വരച്ചിരിക്കുന്നത.്

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19651/school-student-arjun-krishna-honored-for-his-outstanding-work-in-geometric-painting)