---
title: "അസംഘടിത തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം"
english_title: "The benefits of unorganised workers should be increased."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/196568/the-benefits-of-unorganised-workers-should-be-increased"
published_at: "2024-04-03T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d71bce7d90_pension.png"
keywords: []
---

# അസംഘടിത തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം

> **Lead Summary:** **പേരാമ്പ്ര : **കൂടുതല്‍ തുക പ്രതിമാസം അംശാദായം അടയ്ക്കുന്ന അസംഘടിത തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് ഉയര്‍ന്ന തോതിലുള്ള ആനുകൂല്യങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാറും , ക്ഷേമനിധി ബോര്‍ഡും തയ്യാറാകണമെന്ന് കേരള പ്രദേശ് അസംഘടിത തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എന്‍ വിജയന്‍ ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര : **കൂടുതല്‍ തുക പ്രതിമാസം അംശാദായം അടയ്ക്കുന്ന അസംഘടിത തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് ഉയര്‍ന്ന തോതിലുള്ള ആനുകൂല്യങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാറും , ക്ഷേമനിധി ബോര്‍ഡും തയ്യാറാകണമെന്ന് കേരള പ്രദേശ് അസംഘടിത തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എന്‍ വിജയന്‍ ആവശ്യപ്പെട്ടു.

കേരള ആര്‍ട്ടിസാന്‍സ് അസംഘടിതസംഘം ബി എം എസ് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസംഘടിത തൊഴിലാളി ക്ഷേമനിധിയിലെ അംഗങ്ങളെ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.എന്‍ സുരേഷ് അധ്യക്ഷത വഹിച്ചു. ബി.എം എസ് ജില്ലാ സെക്രട്ടറി ടി.എം പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി.

ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, പെന്‍ഷന്‍ 5000 രൂപയാക്കുക. മരണാനന്തര ധനസഹായം 2 ലക്ഷം രൂപയായും. അപകട മരണത്തിന് 5 ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കുക. വിവാഹ ധനസഹായം പുരുഷന്മാര്‍ക്കും അനുവദിക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച പ്രമേയം സമ്മേളനത്തില്‍ പാസാക്കി . ജില്ലാ ജനറല്‍ സെക്രട്ടറി എ ശശീന്ദ്രന്‍ സംഘടന റിപ്പോര്‍ട്ടും ശരത് കുമാര്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. എം.കെ രാജേഷ് , എന്‍.കെ രാജേഷ്, കെ. സിത്താര, പി. ഹരിദാസന്‍ ,കെ. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. പത്മനാഭന്‍ ചെറിയേരി സ്വാഗതവും, എം. വത്സലന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/196568/the-benefits-of-unorganised-workers-should-be-increased)