---
title: "യാത്രയപ്പും ഇഫ്താര്‍ സംഗമവും നടത്തി."
english_title: "Farewell and Iftar gathering held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/196575/farewell-and-iftar-gathering-held"
published_at: "2024-04-03T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d75ab8f295_iftar.png"
keywords: []
---

# യാത്രയപ്പും ഇഫ്താര്‍ സംഗമവും നടത്തി.

> **Lead Summary:** **പേരാമ്പ്ര: ** കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര സബ് ജില്ലാ കമ്മിറ്റി ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും, നേതാക്കള്‍ക്കുള്ള സ്വീകരണവും, ഇഫ്താര്‍ സംഗമവും നടത്തി. ഡി.സി.സി പ്രസിഡണ്ട് അഡ്വ: കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു .

## Article Content

**പേരാമ്പ്ര: ** കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര സബ് ജില്ലാ കമ്മിറ്റി ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും, നേതാക്കള്‍ക്കുള്ള സ്വീകരണവും, ഇഫ്താര്‍ സംഗമവും നടത്തി. ഡി.സി.സി പ്രസിഡണ്ട് അഡ്വ: കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു .

സര്‍ക്കാര്‍ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുകയും, ശമ്പളം പോലും കൃത്യമായി നല്‍കാതിരിക്കുകയും ചെയ്യുന്നത് സര്‍ക്കാരിന്റെ കെടുകാര്യ സ്ഥിതിയുടെ ഏറ്റവും അവസാനത്തെ ഉദാഹരണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫെലിക്‌സ് വി. തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ. മധു കൃഷ്ണന്‍, പി. രാമചന്ദ്രന്‍, ബിനു.ടി.ടി., ഇ.കെ .സുരേഷ്, ചിത്ര രാജന്‍, കെ. സജീഷ്, ഒ.കെഷറീഫ്, ശ്രീജേഷ് പി.എം, പി.എം ബഷീര്‍, എന്നിവര്‍ സംസാരിച്ചു.

വിരമിക്കുന്ന സംസ്ഥാനനേതാക്കളായ, എന്‍, ശ്യാംകുമാര്‍, പി.ദേവസ്യ, പി.നന്ദകുമാര്‍, എന്നിവര്‍ക്കും സബ്ജില്ലയില്‍ നിന്നും വിരമിക്കുന്ന , പി. ചന്ദ്രിക, സാജിദ .പി. വി., ഉഷ.എന്‍.എം, അനിത, എസ്.എസ്, സരള.ടി.കെ., റോസ്ലിന്‍ കെ. ജെ; ത്രേസ്യാമ്മ ജോസഫ്, എന്നിവര്‍ക്കുമുള്ള ഉപഹാരസമര്‍പ്പണവും കെ. പ്രവീണ്‍ കുമാര്‍ നിര്‍വ്വഹിച്ചു. എന്‍. രാജേഷ് സ്വാഗതവും അലക്‌സാണ്ടര്‍ ജോസഫ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഇഫ്താര്‍സംഗമംനടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/196575/farewell-and-iftar-gathering-held)