---
title: "മുസ്ലിം ലീഗ് ഫണ്ട് സമാഹരണത്തിന് തുടക്കമായി "
english_title: "The beginning of the Muslim League fundraising meppayyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19658/the-beginning-of-the-muslim-league-fundraising-meppayyur"
published_at: "2022-01-07T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d81cf0ef95d_WATER MARK.JPG"
keywords: []
---

# മുസ്ലിം ലീഗ് ഫണ്ട് സമാഹരണത്തിന് തുടക്കമായി 

> **Lead Summary:** ** മേപ്പയ്യൂര്‍: **പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി ശാഖാ തലങ്ങളില്‍ നാട്ടുപച്ച സംഗമം നടത്തിക്കൊണ്ടിരിക്കയാണ്.

## Article Content

** മേപ്പയ്യൂര്‍: **പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി ശാഖാ തലങ്ങളില്‍ നാട്ടുപച്ച സംഗമം നടത്തിക്കൊണ്ടിരിക്കയാണ്.

ഇതിന്റെ തുടര്‍ച്ചയായി സൗഹൃദം പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെ വര്‍ത്തമാനകാലഘട്ടത്തില്‍ മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ അനിവാര്യതയും ആവശ്യവും സന്ദേശവും പൊതുസമൂഹത്തില്‍ എത്തിച്ചു വരികയാണ്. ഇന്നും നാളെയുമായി നടത്തുന്ന ഗൃഹസന്ദര്‍ശനത്തോടൊപ്പമുള്ള ഫണ്ട് സമാഹരണം വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ മാവട്ട് ശാഖയില്‍ ആരംഭിച്ചു.

അരിക്കുളം പഞ്ചായത്തിലെ മാവട്ട് ശാഖാ തല ഉദ്ഘാടനം നിയോജകമണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്് വി.വി.എം. ബഷീര്‍ സൗദി കെഎംസിസി പേരാമ്പ്ര മണ്ഡലം അംഗം സി.എം. റഷീദ് സഫയില്‍ നിന്നും സംഭാവന സ്വീകരിച്ചു കൊണ്ട് തുടക്കമായി.

ശാഖാ മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.എം. സക്കറിയ അധ്യക്ഷത വഹിച്ചു. എം.എ. മുഹമ്മദ് കാസിം മുഖ്യപ്രഭാഷണം നടത്തി.

എ.കെ.എം. അലി, സി.കെ. അഫ്‌സല്‍, പി. അഷറഫ്, എഫ്.എം. ഫാസില്‍, കെ.പി. റിയാസ്, സി.എം. റഷീദ്, പി. അസ്സന്‍, ബി. ആഷിക്, പി. റമീസ്, എം.എം. ഫായിസ്, എന്‍.പി. കുഞ്ഞമ്മത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19658/the-beginning-of-the-muslim-league-fundraising-meppayyur)