---
title: "ഇന്ത്യന്‍ നേഷണല്‍ കോണ്‍ഗ്രസ്സിന്റെ 137ാം ജന്മവാര്‍ഷികം; 137 ചലഞ്ച് പദ്ധതി കൂത്താളി മണ്ഡലത്തില്‍ തുടക്കമായി "
english_title: "137th Birth Anniversary of the Indian National Congress; 137 Challenge project started in Koothali constituency"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19661/137th-birth-anniversary-of-the-indian-national-congress-137-challenge-project-started-in-koothali-constituency"
published_at: "2022-01-07T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d822765f120_OBIT CARD JPG.JPG"
keywords: []
---

# ഇന്ത്യന്‍ നേഷണല്‍ കോണ്‍ഗ്രസ്സിന്റെ 137ാം ജന്മവാര്‍ഷികം; 137 ചലഞ്ച് പദ്ധതി കൂത്താളി മണ്ഡലത്തില്‍ തുടക്കമായി 

> **Lead Summary:** **പേരാമ്പ്ര: **ഇന്ത്യന്‍ നേഷണല്‍ കോണ്‍ഗ്രസ്സിന്റെ 137ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കെപിസിസി ആവിഷ്‌ക്കരിച്ച നടപ്പിലാക്കുന്ന 137 ചലഞ്ച് പദ്ധതി കൂത്താളി മണ്ഡലത്തില്‍ തുടക്കമായി.

## Article Content

**പേരാമ്പ്ര: **ഇന്ത്യന്‍ നേഷണല്‍ കോണ്‍ഗ്രസ്സിന്റെ 137ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കെപിസിസി ആവിഷ്‌ക്കരിച്ച നടപ്പിലാക്കുന്ന 137 ചലഞ്ച് പദ്ധതി കൂത്താളി മണ്ഡലത്തില്‍ തുടക്കമായി.

കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രം മേല്‍ശാന്തി കേശവന്‍ നമ്പൂതിരിയില്‍ നിന്നും തുക ഏറ്റുവാങ്ങിക്കൊണ്ട് കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പി.സി രാധാകൃഷ്ണന്‍, രാജന്‍ കെ. പുതിയെടുത്ത്, തണ്ടോറ ഉമ്മര്‍, പഞ്ചായത്ത് അംഗം വിലാസ് വിനോയ് എന്നിവര്‍ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19661/137th-birth-anniversary-of-the-indian-national-congress-137-challenge-project-started-in-koothali-constituency)